കാമുകിയുടെ വിവാഹം തടയാൻ മുഖ്യമന്ത്രിയുടെ സഹായം തേടി യുവാവ്

SOCIAL MEDIA May 23, 2021

പട്ന: ബിഹാറിൽ ഏർപ്പെടുത്തിയ ലോക്ഡൗൺ 10 ദിവസം കൂടി നീട്ടുന്നതായി അറിയിച്ചു കൊണ്ട് മുഖ്യമന്ത്രി നിതീഷ് കുമാർ ട്വിറ്ററിൽ പോസ്റ്റ്‌ ചെയ്ത അറിയിപ്പിന് താഴെയാണ് യുവാവ് രസകരമായ സഹായ അഭ്യർത്ഥനയുമായി എത്തിയത്.തന്റെ കാമുകിയുടെ വിവാഹം തടയുന്നതിനായി ലോക്ക് ഡൗണിൽ വിവാഹങ്ങൾക്ക് വിലക്കേർപ്പെടുത്തണമെന്നാണ് പങ്കജ് കുമാർ ഗുപ്ത എന്ന യുവാവ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്.

സഹായിക്കുകയാണെങ്കിൽ ജീവിതകാലം മുഴുവൻ തങ്ങള്‍ നന്ദിയുള്ളവരായിരിക്കുമെന്നും പങ്കജ് കുമാർ പറയുന്നു.മുഖ്യമന്ത്രിയുടെ പോസ്റ്റിന് കീഴിലെ യുവാവിന്‍റെ അഭ്യർത്ഥനക്ക് നിരവധി ആളുകളാണ് മറുപടിയുമായി എത്തുന്നത്.

എന്നാല്‍ പങ്കജ് കുമാറിന്‍റെ പിന്നീടുള്ള ട്വീറ്റ്കളില്‍ നിന്നും ഇയാളുടെ കാമുകിയുടെ വിവാഹം കഴിഞ്ഞുവെന്നും കാണാം.പ്രണയത്തിന്‍റെ യഥാര്‍ത്ഥ ശത്രു ഈ ലോകമല്ലെന്നും ഗവണ്മെന്‍റ്  ജോലിയാണെന്നും, തനിക്ക് ഒരു ഗവണ്മെന്‍റ് ജോലി ഉണ്ടായിരുന്നുവെങ്കില്‍ തന്‍റെ കാമുകി തനിക്കൊപ്പം ഉണ്ടായേനെ എന്നും പങ്കജ് പറയുന്നു.ഇതിനൊക്കെ കാരണമായത് തൊഴിലില്ലായ്മയാണെന്നും 'മിസ്‌ യു പുച്ച്കി' എന്ന ഹാഷ് റ്റാഗോടെയാണ് പങ്കജ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക http://bit.ly/3b6QPt0

Tags

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.