വിശാഖപട്ടണത്ത് ഹിന്ദുസ്ഥാന്‍ പെട്രോളിയം പ്ലാന്റില്‍ അഗ്നിബാധ

breaking News May 25, 2021
Breaking News 51
WhatsApp Group Invite

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ പെട്രോളിയം പ്ലാന്റില്‍ അഗ്നബാധ. വിശാഖപട്ടണത്തെ ഹിന്ദുസ്ഥാന്‍ പെട്രോളിയം പ്ലാന്റിലാണ് അഗ്നിബാധയുണ്ടായത്. പ്ലാന്റില്‍നിന്ന് കനത്ത പുക ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.പ്ലാന്റ്-3ല്‍ സ്‌ഫോടനം നടന്നതായി ഡിവിഷണല്‍ പോലീസ് കമ്മീഷണര്‍ ഐശ്വര്യ റോസ്തഗി പറഞ്ഞു.ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അഞ്ച് അഗ്നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമിക്കുകയാണ്. അഗ്നിബാധയുടെ കാരണം വ്യക്തമല്ലെന്നും അവര്‍ വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കി.

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക http://bit.ly/3b6QPt0

Tags

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.