ലോക്ഡൗണ്‍ നീട്ടിയതോടെ തിരിച്ചുവരാന്‍ കൂട്ടാക്കാതെ അതിഥിതൊഴിലാളികള്‍: വീണ്ടും പ്രതിസന്ധിയിലായി ടൂറിസ്റ്റ് ബസുകള്‍

NATIONAL May 30, 2021

അസം-ബംഗാള്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് വോട്ട് ചെയ്യാന്‍ കേരളത്തില്‍ നിന്ന് പോയ അതിഥി തൊഴിലാളികള്‍ കേരളത്തില്‍ വീണ്ടും ലോക്ക് ഡൌണ്‍ നീട്ടിയതോടെ തിരികെയുള്ള യാത്ര മാറ്റിവയ്ക്കുകയായിരുന്നു.തൊഴിലാളികളെ നാട്ടിലെത്തിച്ച ബസുകള്‍ ലോക്ക് ലോക്ഡൗണിന് ശേഷം തൊഴിലാളികളുമായി തിരിച്ചെത്തിക്കാനുള്ള ശ്രമം ഇതോടെ വീണ്ടും പ്രതിസന്ധിയിലായി.ലോക്ഡൗണ്‍ നീട്ടിയതോടെ തിരിച്ചുവരാന്‍ തൊഴിലാളികള്‍ കൂട്ടാക്കാതെ നൂറുകണക്കിന് ബസുകള്‍ കാലിയായി തിരിച്ചെത്തേണ്ട അവസ്ഥയാണ്. ഇന്ധനച്ചെലവും ടോളും ഉള്‍പ്പടെ 1 ലക്ഷത്തിലധികം രൂപയാണ് ഒരു ട്രിപ്പിന് ബസ് ഉടമകള്‍ക്ക് ഇതുവഴി നഷ്ടമാകുക.കഴിഞ്ഞ ഒരു മാസത്തോളമായി ഈ ബസുകളിലെ ജീവനക്കാര്‍ വഴിയില്‍ പലയിടത്തും കുടുങ്ങുന്ന സ്ഥിതിയാണ്.

ലോക്ഡൗണ്‍ തുടങ്ങുന്നതിന് മുന്‍പെ ബംഗാള്‍-അസം തുടങ്ങിയിടങ്ങളിലേക്ക് അതിഥി തൊഴിലാളികളുമായി പുറപ്പെട്ട ബസുകളും ജീവനക്കാരുമാണ് പലയിടങ്ങളിലും കുടുങ്ങിയത്. ലോക്ഡ‍ൗണ്‍ അവസാനിച്ചാല്‍ തിരിച്ചെത്താന്‍ തൊഴിലാളികള്‍ തയ്യാറായിരുന്നു.ഇവരെ പ്രതീക്ഷിച്ചാണ് ഇന്നലെ വരെ ബസുകള്‍ അതാതിടങ്ങളില്‍ തുടര്‍ന്നത്. ലോക്ഡൗണ്‍ വീണ്ടും നീട്ടി ഇന്നലെ തീരുമാനം വന്നതോടെ ഉടന്‍ മടക്കമില്ലെന്ന് അതിഥി തൊഴിലാളികള്‍ തീരുമാനിച്ചു. ഇതോടെ ബസുകള്‍ കാലിയായി ഓടിച്ച് നാട്ടിലേക്ക് തിരിച്ചെത്തിക്കേണ്ട അവസ്ഥയായി.വന്‍ തുക ബാധ്യത വഹിക്കാന്‍ സാധിക്കാത്തതിനാല്‍ ബഹുഭൂരിപക്ഷം ബസുകളും അതാതിടങ്ങളില്‍ നിര്‍ത്തിയിട്ട് നാട്ടിലേക്ക് മടങ്ങി എത്താനുള്ള ശ്രമത്തിലാണ് ജീവനക്കാര്‍. എന്നാല്‍ ഇതിനിടയില്‍ ടോളുകളില്‍ ബസുകള്‍ പിടിച്ചിടുന്നതും ഇവരുടെ മടങ്ങി വരവിനെ തടസ്സമാകുകയാണ്.

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക http://bit.ly/3b6QPt0

Tags

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.