സംസ്ഥാനത്ത് ലോക്ക്ഡൗൺ വീണ്ടും നീട്ടി

LOCKDOWN Jun 7, 2021

സംസ്ഥാനത്ത് ലോക്ക്ഡൗൺ വീണ്ടും നീട്ടി. ഈ മാസം 16 വരെയാണ് ലോക്ക്ഡൗൺ നീട്ടിയത്.നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും തുടരുമെന്ന് നിർദേശത്തിൽ പറയുന്നു. സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ പരിഗണിക്കാനും തീരുമാനമായി.വെള്ളിയാഴ്ച്ച കൂടുതൽ കടകൾ തുറക്കാൻ അനുവദിച്ചേക്കും. ഇന്ന് ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം.

രോഗസ്ഥിരീകരണ നിരക്ക് (ടിപിആർ) 10ൽ താഴെയെത്തിയ ശേഷം ലോക്ഡൗൺ പൂർണമായി പിൻവലിച്ചാൽ മതിയെന്നാണു വിദഗ്ധോപദേശം. എന്നാൽ, രോഗലക്ഷണങ്ങളുള്ളവർ മാത്രം പരിശോധനയ്ക്കു വരുന്നതിനാലാണു ടിപിആർ കൂടുന്നത് എന്നതിനാൽ ലോക്ഡൗണിൽ ഇളവുകൾ നൽകാമെന്ന നിർദേശവുമുയർന്നു. ജനജീവിതം സ്തംഭിച്ചതിനാൽ രോഗവ്യാപനം കൂടുതലുള്ള മേഖലകളിൽ മാത്രം നിയന്ത്രണങ്ങൾ തുടരുക എന്ന അഭിപ്രായവും ഉയർന്നിരുന്നു.

രണ്ടാം തരംഗത്തിൽ ടിപിആർ 30ൽ നിന്ന് 15ലേക്ക് വളരെപ്പെട്ടെന്നു കുറഞ്ഞുവെങ്കിലും അതിനു ശേഷം കാര്യമായ കുറവുണ്ടായില്ല. തുടർന്നാണു നിബന്ധനകൾ കർശനമാക്കിയത്.

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക http://bit.ly/3b6QPt0

Tags

Josemon Varghese

Josemon Varghese is a Kerala-based Mobile Journalist and founder of The Vox Journal. He was worked with 'ETV Bharat' from 2018 to 2021 as a district reporter.

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.