കോവിഡ് കാലത്ത് അസുഖ ബാധിതരെ ആശുപത്രിയിലെത്തിക്കുന്നതിന് സൗജന്യ വാഹനം സജ്ജമാക്കി ഡി.വൈ.എഫ്.ഐ

LOCAL NEWS May 10, 2021

എരുമപ്പെട്ടി:  ഡി വൈ എഫ് ഐ എരുമപ്പെട്ടി മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കോവിഡ് കാലത്തെ അസുഖ ബാധിതരെ ആശുപത്രിയിൽ എത്തിക്കുന്നതിന് സൗജന്യ വാഹനം സജ്ജമാക്കി. 24 മണിക്കൂറും എരുമപ്പെട്ടി മേഖലയിൽ ഈ സേവനം ലഭ്യമാണ്. ഡിവൈഎഫ്ഐ എരുമപ്പെട്ടി മേഖലാ ജോ. സെക്രട്ടറിയും  സിപിഐഎം നെല്ലുവായ് ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയുമായ പി.സി. ധർമേഷ് ആണ് വാഹനം വിട്ടു നൽകിയത്. എരുമപ്പെട്ടി മേഖലാ സെക്രട്ടറി പി.ബി. ബിബിൻ ഫ്ലാഗ് ഓഫ്‌ ചെയ്തുകൊണ്ട് ഉൽഘടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്തംഗം എൻ.പി.അജയൻ, മേഖലകമ്മറ്റി അംഗങ്ങൾ സിആർ.ശ്രീരാജ്, എൻ.എസ്. ജിഷ്ണു, എൻ.എം. മിഥുൻ, ജിഷ്ണുലാൽ, പി.എം. ദിനീഷ്, കെഎസ്.മഹേഷ് എന്നിവർ നേതൃത്വം നൽകി.

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകുക...താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Join Whatsapp http://bit.ly/3b6QPt0

Tags

Josemon Varghese

Josemon Varghese is a Kerala-based Mobile Journalist and founder of The Vox Journal. He was worked with 'ETV Bharat' from 2018 to 2021 as a district reporter.

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.