എന്താ ക്യാപ്റ്റാ ശൈലജ ടീച്ചറെ ഒഴിവാക്കിയേ ?

EDITORIAL May 18, 2021

കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഇടതുഭരണത്തില്‍ മികവ് തെളിയിച്ച കെ.കെ ശൈലജ ടീച്ചര്‍ക്ക് രണ്ടാം പിണറായി മന്ത്രിസഭയില്‍ ഇടമില്ല. അപ്രതീക്ഷിത തീരുമാനത്തിലൂടെ മുതിര്‍ന്ന കേന്ദ്രകമ്മിറ്റി അംഗം കൂടിയായ ശൈലജയെ അടക്കം നിലവിലെ എല്ലാ മന്ത്രിമാരേയും മാറ്റി നിര്‍ത്താന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു.നിപ്പ,കൊവിഡ് വൈറസ് ബാധ കേരളത്തില്‍ താണ്ഡവമാടിയപ്പോള്‍ മന്ത്രിയെന്ന നിലയില്‍ മുന്നില്‍ നിന്ന് നയിച്ച ശൈലജ ടീച്ചറെ മികവിന്‍റെ അംഗീകാരമായി ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ ജനങ്ങള്‍ ജയിപ്പിചെങ്കിലും ക്യാപ്റ്റന്‍റെ ലിസ്റ്റില്‍ നിന്നും അവസാന നിമിഷം ഒഴിവാക്കപ്പെടുകയായിരുന്നു.അല്ലേലും ഒരു കാട്ടില്‍ ഒരു സിങ്കം സാര്‍ മതിയല്ലോ.

പിണറായി ഒഴികെ എല്ലാവരും മാറി പുതിയ ടീം വരട്ടെ എന്ന വാദമാണ് ശൈലജ ടീച്ചര്‍ക്ക് മന്ത്രിസഭയിലേക്കുള്ള വഴി അടച്ചത്.ഗൗരിയമ്മയ്ക്കും സുശീല ഗോപാലനും ശേഷം സിപിഎമ്മിലെ ഏറ്റവും മികച്ച വനിതാ നേതാവായിരുന്നു ശൈലജ.രണ്ടാം പിണറായി സര്‍ക്കാരിലും ആരോഗ്യമന്ത്രിയായി ശൈലജയെ പാര്‍ട്ടിക്കാരും അനുഭാവികളും സഹയാത്രികരും എല്ലാം ഉറപ്പിച്ച ഘട്ടത്തിലാണ് അപ്രതീക്ഷിത തീരുമാനം. ഭാവി മുഖ്യമന്ത്രിയാകാന്‍ മെറിറ്റുള്ള  ശൈലജ ടീച്ചറെ വെട്ടുന്നതിലൂടെ വാഗ്ദാനം ചെയ്ത 'ഉറപ്പുകള്‍' ലംഘിക്കുകയാണ് എല്‍.ഡി.എഫും പിണറായി വിജയനും ചെയ്യുന്നത്....

അതേസമയം ഇനി ക്ലിഫ് ഹൌസില്‍ നിന്നും രണ്ട് മന്ത്രിമാരാകും ഉണ്ടാകുക.പിണറായി വിജയന്‍ മുഖ്യമന്ത്രിയായി വീണ്ടും സ്ഥാനമേല്‍ക്കുമ്പോള്‍  മരുമകന്‍ മുഹമ്മദ്‌ റിയാസും മന്ത്രിക്കസേര ഉറപ്പിക്കുന്നത് സിപിഎമ്മിന് മുന്‍പ് പരിചയമില്ലാത്ത ഒരെടാകും എഴുതി ചേര്‍ക്കുക.രണ്ട് മന്ത്രി മന്ദിരങ്ങള്‍ പ്രവര്‍ത്തിക്കുന്ന ചിലവ് ചുരുക്കാം....അതിപ്പോ ലാഭായില്ലോ

ഏതായാലും സ്കൂള്‍ പ്രവേശന ദിവസം  പുത്തനുടുപ്പുമായ് സ്കൂളില്‍ പോകുന്ന കുട്ടികളെപ്പോലെ മന്ത്രിമാരാകുന്നവര്‍ക്ക് കഴിഞ്ഞ തവണ ഇടയ്ക്കിടെ റണ്‍ ഔട്ടായി പോകുകയും പിന്നെ തേര്‍ഡ് അമ്പയര്‍ തീരുമാനത്തില്‍ അഗ്നിശുദ്ധി വരുത്തി തിരിച്ചു വരുന്നതുപോലെയുള്ള കലാപരിപാടികള്‍ക്ക് വിധേയരാകാതെ ക്യാപ്റ്റന്‍റെ വലയത്തില്‍ സുരക്ഷിതരായിരിക്കട്ടെ എന്നും ആശംസിക്കുന്നു...

നല്ല നമസ്കാരം

Tags

Josemon Varghese

Josemon Varghese is a Kerala-based Mobile Journalist and founder of The Vox Journal. He was worked with 'ETV Bharat' from 2018 to 2021 as a district reporter.

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.