കുതിരാൻ തുരങ്കം തുറക്കാൻ നടപടി; മന്ത്രിമാർ സന്ദർശനം നടത്തി

KERALA Jun 6, 2021

തൃശൂർ- പാലക്കാട് ദേശീയ പാതയിലെ കുതിരാനിലെ ഒരു തുരങ്കമെങ്കിലും അടിയന്തിരമായി തുറക്കാൻ നടപടി. വിഷയം ചർച്ച ചെയ്യാൻ ചൊവ്വാഴ്ച അടിയന്തര യോഗം ചേരും. റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്, ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു എന്നിവർ കുതിരാനിൽ സന്ദർശനം നടത്തി.

കുതിരാൻ തുരങ്കത്തിന്‍റെ അവശേഷിക്കുന്ന നിർമാണവും, പൂര്‍ത്തിയായ തുരങ്കത്തിലൂടെയുള്ള ഗതാഗതം തുറന്ന് നൽകുന്നതുമായി ബന്ധപ്പെട്ട് അടിയന്തര ഇടപെടൽ നടത്തുമെന്നും, അടിയന്തര പ്രാധാന്യത്തോടെയാണ് കുതിരാന്‍  വിഷയത്തെ കാണുന്നത്. നിർമാണത്തിലെ പോരായ്മകൾ മനസ്സിലാക്കിയിട്ടുണ്ട്.നിർമാണ കമ്പനി അധികൃതരും ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത്  ഒരു തുരങ്കമെങ്കിലും ഉടൻ തുറക്കാൻ നടപടി സ്വീകരിക്കുമെന്നും പൊതുമരാമത്ത്  മന്ത്രി പി.എ മുഹമ്മദ്ദ് റിയാസ് പറഞ്ഞു... വിഷയത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ 8ന് പ്രത്യേക യോഗം ചേരും. നിർമാണ പുരോഗതി വിലയിരുത്തുന്നതിനായി
കുതിരാൻ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതീകരിക്കുകയായിരുന്നു മന്ത്രി.. കുതിരാൻ തുരങ്കത്തിന്‍റെ കരാർ ഒപ്പിടുമ്പോൾ രണ്ട് വർഷത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കണമെന്നായിരുന്നു വ്യവസ്ഥ. എത്രയും വേഗം നിർമാണം പൂർത്തീകരിച്ച് ഒരു തുരങ്കമെങ്കിലും അടിയന്തിരമായി തുറക്കണമെന്ന നിലപാടിലാണ് സർക്കാർ.

നിലവിലെ സഞ്ചാരപാത ഒരു മീറ്റർ കൂടി വീതികൂട്ടി പണിയുന്നതിന്  തീരുമാനിച്ചിട്ടുണ്ട്. ഇതിന്‍റെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് മുഹമ്മദ്ദ് റിയാസിനോടൊപ്പം സ്ഥലം സന്ദര്‍ശിച്ച റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു.ഉന്നത വിദ്യാഭ്യാസ  മന്ത്രി ആർ. ബിന്ദു, ജില്ലാ കലക്ടർ എസ്.ഷാനവാസ്, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആർ  രവി, പാണഞ്ചേരി ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് പി.പി രവീന്ദ്രൻ, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും  സ്ഥലത്തെത്തിയിരുന്നു.

മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ചരക്ക് കടത്തിനടക്കം ഉപയോഗപ്രദമായ പ്രധാന പാതയാണ് വടക്കാഞ്ചേരി-മണ്ണുത്തി ദേശീയ പാത. ഇതിലെ പ്രധാന ഭാഗമാണ് കുതിരാൻ. ഗതാഗതക്കുരുക്കും അപകടവും ചൂണ്ടിക്കാണിച്ച് നിരന്തരമുണ്ടായ ജനകീയ പ്രതിഷേധങ്ങളെ തുടർന്ന് തുരങ്കം തുറക്കുമെന്ന് പ്രഖ്യാപനങ്ങളുണ്ടായെങ്കിലും ദേശീയ പാതാ അതോറിറ്റിയുടെ വാദങ്ങൾ മൂലം നീണ്ടുപോകുകയായിരുന്നു.

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക http://bit.ly/3b6QPt0

Tags

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.