ട്രാൻസ് സമൂഹത്തിന് ലിംഗനീതിപരിഗണന നല്‍കി കെഎസ്ആർടിസി

KERALA Jun 1, 2021

തിരുവനന്തപുരം: ലിംഗനീതിയിൽ പുതിയ അധ്യായവുമായി കെഎസ്ആർടിസി. ഇനി ട്രാൻസ് സമൂഹത്തിനും പരിഗണന. കെഎസ്ആർടിസിയിലെ വിവിധ ആവശ്യങ്ങൾക്കായി നിലവിൽ അനേകം അപേക്ഷാഫോമുകളുണ്ട്. എന്നാൽ ഈ അപേക്ഷാഫോമുകളിലെല്ലാം ലിംഗഭേദം രേഖപ്പെടുത്തേണ്ട സ്ഥലത്ത് സ്ത്രീ, പുരുഷൻ എന്നിവ മാത്രമേ ചേർത്തിരുന്നുള്ളൂ.എന്നാൽ ഇതുമാത്രം പോരെന്നും ട്രാൻസ് സമൂഹത്തിനും സ്ഥലം ചേർക്കണമെന്നുമാണ് കെഎസ്ആർടിസി തീരുമാനിച്ചത്.

ഇനി മുതൽ കെഎസ്ആർടിസിയുടെ എല്ലാ അപേക്ഷാ ഫോമുകളിലും സ്ത്രീ, പുരുഷൻ എന്നിവയ്ക്കു പുറമെ ട്രാൻസ് ജെൻഡർ, ട്രാൻസ് സ്ത്രീ, ട്രാൻസ് പുരുഷൻ എന്നിങ്ങനെ കൂട്ടിച്ചേർത്തു പരിഷ്കരിക്കാൻ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ നിർദേശം നൽകി. ഇതുപ്രകാരം അപേക്ഷാഫോമുകൾ പരിഷ്കരിക്കാൻ അഡ്മിനിസ്ട്രേഷൻ എക്സി.ഡയറക്ടർ ഉത്തരവു പുറത്തിറക്കുകയും ചെയ്തു.

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക http://bit.ly/3b6QPt0

Tags

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.