കോടിയേരി ബാലകൃഷ്​ണൻ ദേശാഭിമാനിയുടെ ചീഫ്​ എഡിറ്ററാകും; വൈകാതെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കും

breaking News May 19, 2021

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്​ണൻ സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ ചീഫ്​ എഡിറ്ററാകും. നിലവിലെ ചീഫ്​ എഡിറ്റർ പി. രാജീവ്​ മന്ത്രിയാകുന്ന സാഹചര്യത്തിലാണ്​ കോടിയേരി പാർട്ടി മുഖപത്രത്തിന്‍റെ തല​പ്പത്തേക്ക്​ എത്തുന്നത്​. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കും കോടിയേരി വൈകാതെ മടങ്ങിയെത്തുമെന്നാണ്​​ സൂചന.

പി. രാജീവിനെ മന്ത്രിയായി സിപിഎം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. വ്യവസായം, നിയമം വകുപ്പുകളു​ടെ ചുമതലയാണ് രാജീവിനെന്നാണ്  റിപ്പോർട്ട്. രാജീവ് മന്ത്രിയാകുന്നതോടെയാണ്  ദേശാഭിമാനിയുടെ ചീഫ്​ എഡിറ്ററായി കോടിയേരി എത്തുന്നത്​.

നേരത്തെ പിബി അംഗങ്ങളായിരിക്കെ വി.എസ്​ അച്യുതാനന്ദനും ഇ.കെ നായനാരും ദേശാഭിമാനി ചീഫ്​ എഡിറ്റർ സ്ഥാനം വഹിച്ചിരുന്നു​.

Tags

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.