കൊടകര കുഴൽ പണ കേസിൽ തനിക്ക് ബന്ധമില്ലെന്ന് ബി ജെ പി മധ്യമേഖല സംഘടനാ സെക്രട്ടറി എൽ. പത്മകുമാര്‍

FINANCIAL CRIME Jun 3, 2021

തൃശ്ശൂര്‍: കൊടകര കുഴൽ പണ കേസിൽ ബി ജെ പി മധ്യമേഖല സംഘടനാ സെക്രട്ടറി എൽ. പത്മകുമാറിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. തൃശൂർ പോലീസ് ക്ലബ്ബിൽ രണ്ട് മണിക്കൂർ നേരം ഇദ്ദേഹത്തെ അന്വേഷണ സംഘം ചോദ്യം ചെയ്തു. പണമിടപാടുകളുമായി തനിക്ക് ബന്ധമില്ലെന്ന് പത്മകുമാർ മൊഴി നൽകി. കേസിൽ ഉൾപ്പെട്ട ധർമരാജനെ ഇതുവരെ നേരിൽ കണ്ടിട്ടില്ല. എന്നാൽ സംഘടനാ കാര്യങ്ങൾക്ക് ഫോണിൽ വിളിച്ചിട്ടുണ്ടെന്ന് പത്മകുമാർ സമ്മതിച്ചു.
തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണവുമായി ബന്ധപ്പെട്ടാണ് വിളിച്ചതെന്നും വിശദീകരണം നൽകി.പണം ആലപ്പുഴയിലേക്കാണ് കൊണ്ടു പോയതെന്ന ധർമ്മരാജന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജില്ലയുടെ ചുമതലയുള്ള സംഘടനാ സെക്രട്ടറിയായ എൽ.പത്മകുമാറിനെ അന്വേഷണ സംഘം വിളിപ്പിച്ചത്.

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക http://bit.ly/3b6QPt0

Tags

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.