തൃശ്ശൂരിൽ രാഷ്ട്രീയപാർട്ടിയുടെ ഫണ്ട് തട്ടിയ കേസിൽ 9 പേർ കസ്റ്റഡിയിൽ

തൃശ്ശൂരിൽ രാഷ്ട്രീയപാർട്ടിയുടെ ഫണ്ട് തട്ടിയ കേസിൽ 9 പേർ കസ്റ്റഡിയിൽ

തൃശ്ശൂര്‍: തൃശൂർ കൊടകരയിൽ കുഴൽപ്പണ  കവർച്ചക്കേസിൽ ഒൻപത് പേർ പൊലീസ് കസ്റ്റഡിയില്‍. കുഴൽപ്പണം തട്ടുന്ന സംഘത്തിലുള്ളവരാണ് പിടിയിലായത്. ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. 25 ലക്ഷം രൂപ തട്ടിയെടുത്തെന്ന കോഴിക്കോട് സ്വദേശിയുടെ പരാതിയിലാണ് ചാലക്കുടി ഡിവൈഎസ്പി യുടെ നേതൃത്ത്വത്തിലുള്ള ഇരുപത് അംഗ സംഘം അന്വേഷണം നടത്തുന്നത്. ദേശീയപാർട്ടിയുടെ തെരഞ്ഞെടുപ്പിനെത്തിച്ച പണം ഏറണാകുളത്തെക്ക് കൊണ്ടുപോകവേ തൃശ്ശൂര്‍ കൊടകരയില്‍ വെച്ച് ഒരു സംഘം തട്ടിയെടുക്കുകയായിരുന്നു.

ഏപ്രിൽ മൂന്നിന് പുലർച്ചെ കൊടകര പാലത്തിന് സമീപത്ത് വച്ചാണ് കാറിൽ വന്ന സംഘം പണം കവർന്നത്.സംഭവത്തിൽ പണം തട്ടിയെടുത്തവര്‍ സഞ്ചരിച്ച കാറിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.ഇരു വാഹനങ്ങളും പാലിയേക്കര ടോൾ പ്ലാസ കടക്കുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്.കുഴൽപ്പണമടങ്ങിയ വാഹനം ആദ്യം ടോൾ നൽകി കടന്നു പോകുന്നു. തൊട്ടുപിന്നാലെ ടോൾ നൽകാതെയാണ് സ്വിഫ്റ്റ് കാറിൽ മോഷണ സംഘം കടന്നു പോകുന്നത്.

ഇപ്പോള്‍ കസ്റ്റഡിയിലെടുത്ത പ്രതികളില്‍ തൃശ്ശൂര്‍ ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടകളും പണമെത്തിച്ച രാഷ്ട്രീയ പാര്‍ട്ടിയിലെ തന്നെ പ്രവര്‍ത്തകരും പിടിയിലായതയാണ് വിവരം.

'ദി വോക്‌സ് ജേർണൽ' ഫേസ്ബുക്ക്, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം.
Join Whatsapp https://chat.whatsapp.com/IwDkOp4Avwr5Gi84qzDKgZ
YouTube http://bit.ly/3stlIix

'ദി വോക്‌സ് ജേർണൽ'