കൊടകര കുഴൽപ്പണ കേസ്: ധർമ്മരാജനും കൂട്ടാളികൾക്കും ബി ജെ പി തൃശൂർ ജില്ലാ നേതാക്കളുടെ നിർദ്ദേശ പ്രകാരം മുറി ബുക്ക് ചെയ്ത് നൽകിയത് താനാണെന്ന് ഓഫീസ് സെക്രട്ടറി സതീശൻ

FINANCIAL CRIME May 31, 2021

തൃശ്ശൂര്‍: കൊടകര കുഴൽപ്പണ കേസിൽ ബി ജെ പി ജില്ലാ ഓഫീസ് സെക്രട്ടറി സതീശനെ പ്രത്യേക അന്വേഷണ സംഘം തൃശൂർ പോലീസ് ക്ലബ്ബിൽ രണ്ട് മണിക്കൂർ ചോദ്യം  ചെയ്ത ശേഷം വിട്ടയച്ചു.പണവുമായി വന്ന ധർമ്മരാജനും കൂട്ടാളികൾക്കും മുറി ബുക്ക് ചെയ്ത് നൽകിയത് താനാണെന്ന് സതീശൻ സമ്മതിച്ചു.ജില്ലാ നേതാക്കളുടെ നിർദ്ദേശ പ്രകാരമാണ് മുറി ബുക്ക് ചെയ്തതെന്നും ഇയാൾ മൊഴി നൽകി.

ഏപ്രിൽ 2 ന് തൃശൂർ എം.ജി.റോഡിലെ നാഷ്ണൽ ടൂറിസ്റ്റ് ഹോമിൽ രണ്ട് മുറികൾ ബുക്ക് ചെയ്തത് താനാണെന്ന് സതീശൻ അന്വേഷണ സംഘത്തിന് മുന്നില്‍ സമ്മതിച്ചു. ജില്ലാ നേതാക്കളുടെ നിർദ്ദേശ പ്രകാരമാണ് മുറിയെടുത്തത്. മുറികൾ ആർക്ക് വേണ്ടിയാണെന്ന് അറിയില്ലായിരുന്നു. നാല് മാസം മുൻപ് മാത്രമാണ് ഓഫീസ് സെക്രട്ടറിയായി ചുമതലയേറ്റത്. അതിനാൽ
കൂടുതൽ വിവരങ്ങൾ അറിയില്ല എന്നും സതീശൻ അന്വേഷണ സംഘത്തോട് പറഞ്ഞു. കുഴൽ പണ കേസിൽ ഉൾപ്പെട്ട ധർമരാജൻ, സുനിൽ നായിക് എന്നിവരെ പരിചയമില്ല. ബി ജെ പിയുടെ സംസ്ഥാന നേതാക്കളുമായി അടുപ്പമില്ലെന്നും സതീശൻ മൊഴി നൽകി.


അതിനിടെ കേസിലെ 12 പ്രതികളുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകളിൽ പോലീസ് പരിശോധന നടത്തി. കവർച്ച ചെയ്യപ്പെട്ട കൂടുതൽ പണം വീണ്ടെടുക്കുന്നതിനായിരുന്നു പരിശോധന. എന്നാൽ പണം കണ്ടെത്താനായില്ല. കേസിൽ ഇതുവരെ ഒരു കോടി ഇരുപത്തിയഞ്ച് ലക്ഷം രൂപ പലയിടങ്ങളിൽ നിന്നായി പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ആകെ മൂന്നര കോടി രൂപ കവർച്ച ചെയ്യപ്പെട്ടുവെന്നാണ് നിഗമനം.

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക http://bit.ly/3b6QPt0

Tags

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.