ജനിതകവ്യതിയാനം വന്ന വൈറസ് വായുവിലൂടെയും പടരും;സംസ്ഥാനത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് കെ.ജി.എം.ഒ.എ

ജനിതകവ്യതിയാനം വന്ന വൈറസ് വായുവിലൂടെയും പടരും;സംസ്ഥാനത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് കെ.ജി.എം.ഒ.എ

കേരളത്തില്‍ കോവിഡ് വ്യാപനം അതിതീവ്രമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന.ജനിതകവ്യതിയാനം വന്ന വൈറസ് വായുവിലൂടെയും പടരുമെന്ന് കെജിഎംഒഎ. പ്രതിസന്ധി നേരിടാന്‍ കൂടുതല്‍ ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും നിയമിക്കണമെന്നും ചീഫ് സെക്രട്ടറിക്കയച്ച കത്തില്‍ ആവശ്യപ്പെടുന്നു. കോവിഡ് ആശുപത്രികള്‍ ഗുരുതരരോഗികള്‍ക്കു മാത്രമായി നീക്കിവയ്ക്കണം. കിടക്കകളുടെ ലഭ്യത അറിയാന്‍ കേന്ദ്രീകൃത സംവിധാനം വേണമെന്നും കൂടുതല്‍ ആന്‍റീജന്‍ കിറ്റുകള്‍ ലഭ്യമാക്കണമെന്നും ആവശ്യം. പിപിഇ കിറ്റുകളുടെ ലഭ്യത ഉറപ്പാക്കണമെന്നും ഡോക്ടര്‍മാരുടെ സംഘടന ആവശ്യപ്പെട്ടു.

'ദി വോക്‌സ് ജേർണൽ' ഫേസ്ബുക്ക്, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം.
Join Whatsapp https://chat.whatsapp.com/IwDkOp4Avwr5Gi84qzDKgZ
YouTube http://bit.ly/3stlIix