പൊതു നിരത്തിലെ പൊലീസ് നടപടികള്‍ വീഡിയോ ചിത്രീകരിക്കുന്നത് നിയമപരമോ ?

പൊതു നിരത്തിലെ പൊലീസ് നടപടികള്‍ വീഡിയോ ചിത്രീകരിക്കുന്നത് നിയമപരമോ ?

സാമൂഹിക മാധ്യമങ്ങള്‍ ജനങ്ങളുടെ നിത്യ ജീവിതത്തിന്‍റെ  ഭാഗമായതോടെ ഏതൊരു നാട്ടില്‍  നടക്കുന്ന ചെറിയ സംഭവും വീഡിയോയും ശബ്ദ സന്ദേശവുമൊക്കെ വൈറലാകാറുണ്ട്.വാഹനാപകടങ്ങള്‍,മോഷണ ശ്രമം,രാഷ്ട്രീയ ജാഥകള്‍,വികസന പ്രശങ്ങള്‍ തുടങ്ങി നിത്യ ജീവിതത്തിന്‍റെ  ഭാഗമാകുന്ന പലതരം കാര്യങ്ങള്‍ ലോകമാകെ അറിയുന്നത് സാധാരണക്കാരായ ആളുകള്‍ തങ്ങളുടെ മൊബൈലില്‍ പകര്‍ത്തുന്ന വീഡിയോകള്‍ വഴിയാണ്.സംഘര്‍ഷ സാധ്യതയുള്ള സ്ഥലങ്ങളില്‍ കൂടിയിരിക്കുന്ന ആളുകളുടെ വീഡിയോ പൊലീസ് ഉദ്യോഗസ്ഥരും പിന്നീട്  ആളുകളെ തിരിച്ചറിയുന്നതിനായി ചിത്രീകരിക്കാറുണ്ട്.

എന്നാല്‍ പലപ്പോഴും പോലീസ് നടപടികള്‍ പൊതു ജനങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്ന ഒരു വിഭാഗം പൊലീസ് ഉദ്യോഗസ്ഥരെയും കാണാറുണ്ട്.എന്നാല്‍ ഒരു വലിയ വിഭാഗം ജങ്ങള്‍ക്കും അറിയാത്തതും എന്നാല്‍ അറിഞ്ഞിരിക്കേണ്ടതുമായ ഒരു നിയമ വശമുണ്ട് ഇതിന് പിന്നില്‍.

ഔദ്യോഗിക കൃത്യ നിര്‍വഹണത്തിന്‍റെ ഭാഗമായി നടത്തുന്ന ഏതൊരു നടപടി ക്രമങ്ങളും ഓഡിയോ/വീഡിയോ/ഇലക്ട്രോണിക് റെക്കോര്ഡ് ആയി ചിത്രീകരിക്കാന്‍ കേരള പൊലീസ് നിയമം 2011 വകുപ്പ് 33 ഉപവകുപ്പ് (1) പ്രകാരം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കുന്നുണ്ട് .

കേരള പൊലീസ് നിയമം 2011 വകുപ്പ് 33 ഉപവകുപ്പ് (2) പ്രകാരം പൊലീസ് പൊതു/സ്വകാര്യ ഇടങ്ങളില്‍ നടത്തുന്ന ഏതൊരു നടപടി ക്രമങ്ങളും ഓഡിയോ/വീഡിയോ/ഇലക്ട്രോണിക് റെക്കോര്‍ഡ്സ് ആയി ചിത്രീകരിക്കാന്‍ ഓരോ പൌരനും നിയമം അനുവാദം നല്‍കുന്നുണ്ട്.ഇതില്‍ നിന്നും ഒരു പൌരനെ തടയാന്‍ പോലീസിന് അധികാരമില്ലെന്നും നിയമം അനുശാസിക്കുന്നു.

അടുത്തിടെ വാഹന പരിശോധനക്കിടെ പ്രൊബേഷന്‍ എസ് ഐ വൃദ്ധനെ കരണത്തടിച്ചതും,നെയ്യാര്‍ ഡാം സ്റ്റേനിലെ പൊലീസ് ഉധ്യോഗസ്ഥന്‍ പരാതി നല്‍കാനെത്തിയ വ്യക്തിയും മകളെയും അപമാനിച്ചതുമായ ദൃശ്യങ്ങള്‍ വീഡിയോ ചിത്രീകരിക്കപ്പെട്ടതിനാലാണ് വിഷയത്തില്‍ ഉദ്യോഗസ്ഥര്‍ നടപടി നേരിട്ടത്.

എന്നാല്‍ കഴിഞ്ഞ ദിവസം വാഹന പരിശോധനയുടെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഇ-ചല്ലാനില്‍ ചേര്‍ക്കുന്നതിനായി ഫോട്ടോ പകര്‍ത്തുകയും തുടര്‍ന്ന് സ്ത്രീയുടെ ഫോട്ടോ പകര്‍ത്തി എന്നാരോപിച്ച് ഉദ്യോഗസ്ഥരെ  തടയുകയും ചെയ്ത സംഭവവും കൂടി പ്രതി പാദിക്കെണ്ടിയിരിക്കുന്നു.ഇത്തരത്തില്‍ നിയമ ലംഘനം കണ്ടെത്തിയ ഇടങ്ങളില്‍ വാഹനത്തിന്‍റെ ഫോട്ടോ പകര്‍ത്തുന്നതിനായിപൊലീസ്, മോട്ടോര്‍ വാഹനവുകുപ്പ്‌ തുടങ്ങിയ വകുപ്പുകള്‍ക്ക് അനുമതി നല്‍കുന്നുണ്ട്.എന്നാല്‍ മേല്‍ പറഞ്ഞ സംഭവത്തിലേതിന് സമാനമായി  ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തിയാല്‍ നിയമ നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കാകും അതിനാല്‍ വീഡിയോ ചിത്രീകരിക്കുന്നത് നിയമ വിധേയമായി നിയമപാലകരുടെ ജോലി തടസ്സപ്പെടുത്താതെയാകണം എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്.

'ദി വോക്‌സ് ജേർണൽ' ഫേസ്ബുക്ക്, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം.
Join Whatsapp https://chat.whatsapp.com/IwDkOp4Avwr5Gi84qzDKgZ
YouTube http://bit.ly/3stlIix

'ദി വോക്‌സ് ജേർണൽ'