സംസ്ഥാനത്ത് കോവിഡ് നിയന്ത്രണം കര്‍ശനമാക്കുന്നു;രണ്ടാഴ്ചത്തേക്കുള്ള നിയന്ത്രണങ്ങൾ ഇങ്ങനെ

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണം കര്‍ശനമാക്കുന്നു;രണ്ടാഴ്ചത്തേക്കുള്ള നിയന്ത്രണങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുന്നു. പൊതുപരിപാടികളിൽ, വിവാഹം, ഉത്സവങ്ങൾ എന്നിവയിൽ പങ്കെടുക്കാവുന്ന ആളുകൾക്ക് നിയന്ത്രണം. ഹോട്ടലുകൾ ഉൾപ്പെടെയുള്ള എല്ലാ കടകളും രാത്രി ഒൻപത് മണിവരെയെ പ്രവർത്തിക്കാവു എന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

സംസ്ഥാനത്തിന് അകത്തുള്ള യാത്രകൾക്കും സംസ്ഥാനാന്തര യാത്രകൾക്കും വിലക്കില്ല. എന്നാൽ, ബസുകളിൽ നിന്നുള്ള യാത്ര അനുവദിക്കില്ല. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് ജാഗ്രത പോർട്ടലിൽ രജിസ്ട്രേഷൻ നിർബന്ധമാക്കും. ഇഫ്താർ സംഗമത്തിൽ അടക്കം മതപരമായ ചടങ്ങുകളിൽ ഒത്തുചേരൽ ഒഴിവാക്കണമെന്ന് ഉത്തരവിൽ പറയുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി കൂടിയ ജില്ലകളിൽ കളക്ടർമാർക്ക് 144 പ്രഖ്യാപിക്കാമെന്നും ഉത്തരവിലുണ്ട്.