കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ നാളെ മുതല്‍ ഞായർ വരെ സംസ്ഥാനത്ത് കടുത്ത നിയന്ത്രണം

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ നാളെ മുതല്‍ ഞായർ വരെ സംസ്ഥാനത്ത് കടുത്ത നിയന്ത്രണം

കേരളത്തില്‍ കോവിഡ് വ്യാപനം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ നാളെ മുതല്‍ ഞായർ വരെ സംസ്ഥാനത്ത് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍.വാരാന്ത്യ നിയന്ത്രണത്തിന് സമാനമായ നിയന്ത്രണമാകും നാളെ മുതല്‍ ഉണ്ടാവുക.അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമേ പ്രവർത്തിക്കാന്‍ അനുവദിക്കൂ.കടകള്‍ പരമാവധി ഡോർ ഡെലിവറിയും, റസ്റ്റോറന്‍റുകളിലും ഹോട്ടലുകളിലും പാഴ്‌സല്‍ മാത്രമേ അനുവദിക്കൂ.അതേ സമയം ദീര്‍ഘദൂര ബസ് സര്‍വീസുകള്‍ക്കും ട്രെയിനുകള്‍ക്കും തടസമുണ്ടാകില്ല.

പഴം, പച്ചക്കറി, പലചരക്ക് കടകള്‍, മത്സ്യം, മാംസം കടകള്‍ എന്നിവയൊക്കെ പ്രവര്‍ത്തിക്കും.അനാവശ്യമായി നിരത്തില്‍ സഞ്ചാരം അനുവദിക്കില്ല. കള്ളു ഷാപ്പുകള്‍, മെഡിക്കല്‍ ഷോപ്പുകള്‍ എന്നിവയ്ക്കും പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. ആശുപത്രി അടക്കമുള്ള അവശ്യ സര്‍വീസുകള്‍ക്കായുള്ള വാഹനങ്ങള്‍ക്ക് മാത്രമായിരിക്കും നിരത്തിലിറങ്ങാന്‍ അനുമതിയുണ്ടാകുക.

വാര്‍ത്താ ഗ്രൂപ്പില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
http://bit.ly/2Rn4i8R