രണ്ടാം പിണറായി സര്‍ക്കാരില്‍ 21 മന്ത്രിമാര്‍

KERALA May 17, 2021

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ രൂപവത്കരണത്തിനു മുന്നോടിയായി ഘടകകക്ഷികളുമായുള്ള ചർച്ചകൾ സി.പി.എം. പൂർത്തിയാക്കി. 21 മന്ത്രിമാരെ ഉൾപ്പെടുത്തി സർക്കാർ രൂപവത്കരിക്കാനാണു തീരുമാനം. എൽ.ജെ.ഡി. ഒഴികെയുള്ള ഘടകകക്ഷികൾക്കെല്ലാം സർക്കാരിൽ പ്രാതിനിധ്യം നൽകും. ഒറ്റയംഗങ്ങളുള്ള നാലു പാർട്ടികൾ രണ്ടരവർഷം വീതം രണ്ടു മന്ത്രിസ്ഥാനം പങ്കിടും. ഇതാണ് നിലവിലെ ധാരണ. തിങ്കളാഴ്ച ചേരുന്ന ഇടതുമുന്നണി യോഗത്തിൽ അന്തിമ തീരുമാനവും പ്രഖ്യാപനവുമുണ്ടാകും.

സി.പി.എം മുഖ്യമന്ത്രിയടക്കം 12 മന്ത്രിമാരും സ്പീക്കറും, സി.പി.ഐ നാലുമന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും കേരള കോൺഗ്രസ് (എം) ഒരു മന്ത്രിസ്ഥാനവും കാബിനറ്റ് റാങ്കോടെ ചീഫ്‌വിപ്പ് സ്ഥാനവും .കേരള കോൺഗ്രസിന് രണ്ടു മന്ത്രിസ്ഥാനമെന്ന ആവശ്യം ഞായറാഴ്ചത്തെ ചർച്ചയിലും ജോസ് കെ. മാണി ഉന്നയിച്ചു. അത് അംഗീകരിക്കാനുള്ള ബുദ്ധിമുട്ട് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു.

റവന്യൂമന്ത്രിയായ ഇ. ചന്ദ്രശേഖരനെ വീണ്ടും മന്ത്രി സ്ഥാനത്തേക്ക് സിപിഐ പരിഗണിക്കുന്നില്ല. ഒരുതവണ മന്ത്രിയായവരെ പരിഗണിക്കേണ്ടെന്ന നിബന്ധന നടപ്പാക്കുന്നതിന്‍റെ ഭാഗമായാണിത്.സിപിഐക്ക് അനുവദിച്ച നാല് മന്ത്രിസ്ഥാനങ്ങളില്‍ ചേര്‍ത്തലയില്‍നിന്ന് ജയിച്ച പി. പ്രസാദും ഒല്ലൂരില്‍ നിന്ന് ജയിച്ച കെ. രാജനും മന്ത്രിസ്ഥാനം ലഭിക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.കൊല്ലത്തുനിന്ന് ജെ. ചിഞ്ചുറാണിയോ പി. എസ്. സുപാലോ മന്ത്രിയാകുമെന്നാണ് കരുതുന്നത്. ഇ.കെ. വിജയന്റെ പേരും പരിഗണനയിലുണ്ട്. ചിറ്റയം ഗോപകുമാറിനെ ഡെപ്യൂട്ടി സ്പീക്കര്‍ പദവിയിലേക്കാണ് പരിഗണിക്കുന്നത്. ചൊവ്വാഴ്ച ചേരുന്ന സിപിഐ സംസ്ഥാന കൗണ്‍സിലില്‍ അന്തിമ തീരുമാനം ഉണ്ടാകും.

മന്ത്രിമാരുടെ എണ്ണം പരമാവധി സഖ്യയായ ഇരുപത്തിയൊന്നിലേക്ക് ഉയർത്തുന്നതിനാൽ, ഒറ്റയംഗങ്ങളുള്ള ഘടകകക്ഷികളിൽനിന്ന് രണ്ടു മന്ത്രിമാരെക്കൂടി ഉൾപ്പെടുത്തും. ഇതാണ് നാലു പാർട്ടികൾ പങ്കിടുക. കേരള കോൺഗ്രസ് (ബി), കോൺഗ്രസ് (എസ്), ജനാധിപത്യ കേരള കോൺഗ്രസ്, ഐ.എൻ.എൽ പാർട്ടികൾക്കായിരിക്കും ഊഴംവെച്ച് അവസരം ലഭിക്കുക.കേരള കോൺഗ്രസി (ബി) ൽനിന്ന് കെ.ബി. ഗണേഷ് കുമാറും ജനാധിപത്യ കേരള കോൺഗ്രസിൽനിന്ന് ആന്റണി രാജുവും മന്ത്രിമാരാകും. കോൺഗ്രസ് (എസ്)-ൽ നിന്ന് രാമചന്ദ്രൻ കടന്നപ്പള്ളിയും ഐ.എൻ.എല്ലിൽനിന്ന് അഹമ്മദ് ദേവർകോവിലും മന്ത്രിമാരാകും. ആദ്യ ഊഴം ആർക്ക് എന്നതിൽ അന്തിമ തീരുമാനം എൽ.ഡി.എഫ്. യോഗത്തിലുണ്ടാകും.

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകുക...താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Join Whatsapp http://bit.ly/3b6QPt0

Telegram http://bit.ly/33NgItY

Tags

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.