ട്രിപ്പിൾ ലോക്ക് ഡൌൺ ; സ്നേഹകരുതലൊരുക്കി കരുമത്രയിലെ കോൺഗ്രസ് ,യൂത്ത് കോൺഗ്രസ് പ്രവർത്തകർ.

May 18, 2021

‌‌കരുമത്ര:കോവിഡ് മഹാമാരിയിലും ട്രിപ്പിൾ ലോക്ക് ഡൗണിലും ദുരിതമനുഭവിക്കുന്ന തെക്കുംകര ഗ്രാമപഞ്ചായത്തിലെ കരുമത്ര  പ്രദേശത്തെ സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്ന കുടുംബങ്ങൾക്ക് സ്നേഹ കരുതൽ ഒരുക്കുകയാണ് കരുമത്രയിലെ രണ്ടാം വാർഡ് കോൺഗ്രസ്, യൂത്ത് കോൺഗ്രസ്  കമ്മിറ്റികൾ.

മേഖലയിലെ 75 ഓളം കുടുംബങ്ങൾക്ക് നിത്യോപയോഗ സാധനങ്ങളടങ്ങുന്ന പലവ്യഞ്ജന കിറ്റ് വിതരണം ചെയ്തു.

കരുമത്ര വാർഡ് കോൺഗ്രസ് പ്രസിഡണ്ട് വിനോദ് മാടവന യുടെ അധ്യക്ഷതയിൽ വടക്കാഞ്ചേരി മുൻ എംഎൽഎ ശ്രീ അനിൽ അക്കര വിതരണോദ്ഘാടനം നിർവഹിച്ചു.‌‌തെക്കുംകര  ഗ്രാമപഞ്ചായത്ത് മെമ്പർ പി എസ് റഫീഖ്, കോൺഗ്രസ് യൂത്ത് കോൺഗ്രസ് നേതാക്കളായ കുട്ടൻ മച്ചാട്, എ a ബഷീർ, സന്തോഷ് എറക്കാട്ട് , എൻ എം വിനീഷ്, പിടി ഔസേഫ് എന്നിവർ സേവന പ്രവർത്തനങ്ങളിൽ പങ്കാളികളായി

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.