വാഴയിലയിൽ വിളമ്പിയ നല്ല കുത്തരി ചോറും സാമ്പാറും; ഇഷ്ട ഭക്ഷണം വെളിപ്പെടുത്തി കരീന കപൂർ

celebrity May 25, 2021
Breaking News 51
WhatsApp Group Invite

ഇഷ്ടഭക്ഷണങ്ങളെ കുറിച്ച് തുറന്നു പറയുന്നവരാണ് സെലിബ്രിറ്റികൾ. പലപ്പോഴും താരങ്ങൾ തങ്ങളുടെ ഇഷ്ട ഭക്ഷണമേത് എന്ന ചോദ്യത്തിന് സാധാരണക്കാർക്ക് വലിയ പരിചയമില്ലാത്ത വിഭവങ്ങളെ കുറിച്ചായിരിക്കും പറയുക. വീട്ടിൽ ഉണ്ടാക്കുന്ന വിഭവങ്ങളെ കുറിച്ചും താരങ്ങൾ പറയാറുണ്ട്.

ബോളിവുഡിലെ താരറാണി കരീന കപൂറിന്റെ ഇഷ്ടഭക്ഷണം എന്തായിരിക്കും? ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ തന്റെ പ്രിയപ്പെട്ട ഉച്ചഭക്ഷണം ഏതാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടി. ഉത്തരേന്ത്യൻ ആരാധകർക്ക് വലിയ കാര്യമൊന്നുമല്ലെങ്കിലും മലയാളികൾക്ക് ഏറെ പ്രധാനപ്പെട്ട വിഭവങ്ങളാണ് കരീന പരിയപ്പെടുത്തിയിരിക്കുന്നത്.

വാഴയിലയിൽ നല്ല കുത്തരിച്ചോറും സാമ്പാറും അവിയലും കൂടി ആയാൾ മലയാളികളുടെ ഉച്ചഭക്ഷണം റെഡി. മലയാളികൾ മിക്കവാറും ദിവസം കഴിക്കുന്ന ഈ ഭക്ഷണം തന്നെയാണ് ബോളിവുഡിലെ താരത്തിനും ഏറെ പ്രിയപ്പെട്ടത്.

തന്‍റെ പ്രിയപ്പെട്ട ഇഷ്ടഭക്ഷണം എന്ന കുറിപ്പോടെയാണ് ചോറും സാമ്പാറും ഇലയിൽ വിളമ്പിയ ചിത്രം കരീന കപൂർ പങ്കുവെച്ചിരിക്കുന്നത്. മുംബൈയിലെ പ്രമുഖ സൗത്ത് ഇന്ത്യൻ റസ്റ്ററന്റ് ആയ ഊട്ടുപുരയുടെ ഉടമ മറീന ബാലകൃഷ്മനാണ് കരീനയ്ക്ക് വേണ്ടി കേരള ഊണ് ഉണ്ടാക്കിയിരിക്കുന്നത്.

നേരത്തേയും കരീന കപൂർ തന്റെ ഇഷ്ടഭക്ഷണങ്ങളെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ഗർഭകാലത്ത് ഇറ്റാലിയൻ ഫുഡിനോടായിരുന്നു താരത്തിന് താത്പര്യം. പിസയും പാസ്തയും കഴിക്കാനായിരുന്നുവത്രേ ആ സമയത്ത് കരീന ഏറെ ആഗ്രഹിച്ചിരുന്നത്.

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക http://bit.ly/3b6QPt0

Tags

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.