ഇതൊക്കെ എന്ത്....;ട്വന്റി ഫോര്‍ ചാനലിലൂടെ കണ്ണന്‍ സ്രാങ്ക് ഈസ് ബാക്ക്

ENTERTAINTMENT May 15, 2021

കുടത്തില്‍ കെട്ടിപ്പിടിച്ച് കായല്‍ നീന്തിക്കയറാന്‍ ശ്രമിക്കുന്ന 'മായാവി' സിനിമയിലെ കണ്ണന്‍ സ്രാങ്ക് സിനിമാ ആസ്വാദകര്‍ക്കും ട്രോളന്മ്മാര്‍ക്കുമെല്ലാം പ്രിയങ്കരമായ കഥാപാത്രമാണ്.സിനിമയില്‍ സലിം കുമാര്‍ അവതരിപ്പിച്ച കണ്ണന്‍ സ്രാങ്ക് പിന്നീട് ധാരാളം ട്രോളുകളിലൂടെ ജനങ്ങള്‍ കണ്ടെങ്കിലും ഈ കൊവിഡ് കാലത്ത് സ്രാങ്കിനെ ട്വന്റി ഫോര്‍ ചാനലില്‍  കണ്ട വീഡിയോ വൈറലായിരിക്കുകയാണ്.

ട്വന്റി ഫോര്‍ ചാനലില്‍ മഴക്കെടുതിയില്‍ ചെല്ലാനം പ്രദേശത്ത് കടല്‍ കയറിയ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുകയാണ് ചാനലിന്‍റെ കൊച്ചി റിപ്പോര്‍ട്ടര്‍ സഹിന്‍ ആന്റണിയും ക്യാമറാമാനും.അതിനിടെയാണ് വെള്ളം കയറിയ പ്രദേശത്ത് കൂടി കുടത്തില്‍ കെട്ടിപ്പിടിച്ചു തുഴഞ്ഞു പോകുന്ന രസികനായ കണ്ണന്‍ സ്രാങ്കിനെ ക്യാമറ കണ്ടത്.എന്തായാലും സ്രാങ്കിന്‍റെ ദൃശ്യങ്ങള്‍ ഉടന്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായി മാറിക്കഴിഞ്ഞു.

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകുക...താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Join Whatsapp http://bit.ly/3b6QPt0

Tags

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.