യുവന്റസിന്റെ അക്കാദമി ഇനി കേരളത്തിലും; കേരള ഫുട്ബോളിന് പ്രതീക്ഷയുടെ നാളുകൾ

കൊച്ചി, തിരുവനന്തപുരം, കോട്ടയം എന്നിവിടങ്ങളിലായിരിക്കും ആദ്യഘട്ടത്തിൽ അക്കാദമികൾ

യുവന്റസിന്റെ അക്കാദമി ഇനി കേരളത്തിലും; കേരള ഫുട്ബോളിന് പ്രതീക്ഷയുടെ നാളുകൾ

യൂറോപ്പിലെ മുൻനിര ഫുട്ബോൾ ക്ലബ്ബായ യുവൻറസിൻറെ അക്കാദമി ഇനി കേരളത്തിലും. യുവൻറസ് ഫു്ബോൾ അക്കാദമിയും ജൊവാനസ് എസ്ട്രേല്ലാസ് ഇൻറർനാഷനലും ചേർന്നാണ് കേരളത്തിൽ യുവൻറസിൻറെ ഫുട്ബോൾ കളരികൾക്ക് തുടക്കമിടുന്നത്. കൊച്ചി, തിരുവനന്തപുരം, കോട്ടയം എന്നിവിടങ്ങളിലായിരിക്കും ആദ്യഘട്ടത്തിൽ അക്കാദമികൾ.

ക്രിസ്ത്യാനോ റൊണാൾഡോയുടെയും പൌലോ ഡൈബാലയുടെയും ഒക്കെ ഫുട്ബോൾ സൂത്രങ്ങൾ ഇനി കേരളത്തിനും സ്വന്തമാവുകയാണ്. യുവൻറസ് അക്കാദമി കേരളയിലൂടെ. യുവൻറസിൻറെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യ ഫുട്ബോൾ അക്കാദമിയാണ് ഇത്. യുവൻറസിൽ നിന്ന് പരിശീലനം നേടിയെത്തിയ വിദേശപരിശീലകർ അടക്കം കേരളത്തിൻറെ ഭാവി തലമുറയ്ക്ക് യൂറോപ്യൻ ഫുട്ബോളിലെ തന്ത്രങ്ങൾ പകർന്നു നൽകും. പൂർണമായും യുവൻറസിൻറെ മേൽനോട്ടത്തിലാണ് പരിശീലന മൊഡ്യൂൾ തയാറാക്കുന്നത്.