ഇന്ത്യയിലേക്കുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് നീട്ടി ഡി.ജി.സി.എ

TRAVEL May 28, 2021

ന്യൂഡല്‍ഹി: ഇന്ത്യയിൽ അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് കേന്ദ്രസർക്കാർ നീട്ടി. ജൂൺ 30 വരെയാണ് വിലക്ക് നീട്ടിയിരിക്കുന്നത്. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് ഇക്കാര്യം അറിയിച്ചത്.

നിലവിൽ വന്ദേഭാരത് മിഷന്റെ ഭാ​ഗമായുള്ള വിമാന സർവീസുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. ഇതിന് പുറമെ ചില രാജ്യങ്ങളുമായി ഇന്ത്യ എയർ ബബിളിൽ ഏർപ്പെട്ടിട്ടുണ്ട്. അമേരിക്ക, യു.കെ, കെനിയ, ഭൂട്ടാൻ, ഫ്രാൻസ് ഉൾപ്പെടെയുള്ള 27 രാജ്യങ്ങൾക്കിടയിലാണ് ഇന്ത്യ വിമാന സർവീസ് നടത്തുന്നത്.

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ചില രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഓസ്ട്രേലിയ, ബം​ഗ്ലാദേശ്, ഇറാൻ, ഇറ്റലി, ഇന്തോനേഷ്യ, യുഎഇ, സിം​ഗപ്പൂർ, ജർമനി തുടങ്ങഇയ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

Tags

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.