രാജ്യത്തെ ആദ്യ ഇലക്ട്രിക് വാഹന നഗരമാകാന്‍ കെവാദിയ

ELECTRIC VEHICLE Jun 7, 2021

നര്‍മദ: ലോകത്താകെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രിയമേറുമ്പോള്‍ ഇന്ത്യയിലും ആ മാറ്റം പ്രകടമാകുകയാണ്.വാഹന നിര്‍മ്മാണ കമ്പനികള്‍ ഇലക്ട്രിക് വാഹനങ്ങള്‍ പരിചയപ്പെടുത്തുകയും ചെയ്യുന്നുണ്ട്.ഇതിനിടെ രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സഹിപ്പിക്കുനതിന്‍റെ ഭാഗമായി സുപ്രധാന തീരുമാനമാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.ഗുജറാത്തിലെ  നർമദ ജില്ലയിലെ കെവാദിയയാണ് രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് വാഹന മേഖലയാകുന്നത്.സർദാർ വല്ലഭായി പട്ടേലിന്‍റെ ഏകതാ പ്രതിമ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് കെവാദിയ.

182 മീറ്റർ ഉയരമുള്ള പ്രതിമ സന്ദർശിക്കാൻ ആയിരക്കണക്കിനു സന്ദർശകരെത്തുന്ന കെവാദിയ ഗുജറാത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ്. വാഹനങ്ങളിൽ നിന്നുള്ള അന്തരീക്ഷ മലിനീകരണം കുറയ്ക്കാനാണ് ഈ നടപടി. മേഖലയുടെ ചുമതലയുള്ള ടൂറിസം വകുപ്പിനാണ് പദ്ധതിയുടെ ഏകോപന ചുമതല. പരിസ്ഥിതി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്, ഘട്ടംഘട്ടമായി കെവാദിയ ഇലക്ട്രിക് വാഹനങ്ങൾ മാത്രമോടുന്ന നഗരമാകുമെന്ന് പ്രഖ്യാപിച്ചത്. സന്ദർശകരുമായി വരുന്ന ബസുകൾ ഇലക്ട്രിക്കായിരിക്കണം എന്നാണ് നിബന്ധന. ഗുജറാത്ത് ഊർജ വികസന ഏജൻസി ഇക്കാര്യത്തിൽ സഹായം നൽകും.

ഇവിടെ ജോലി ചെയ്യുന്നവർക്കും ഇ വാഹനങ്ങൾ വാങ്ങാൻ വായ്പയും സബ്സിഡിയും നൽകും. 50 ഇ ഓട്ടോകളുള്ള കമ്പനികൾക്ക് പ്രവർത്തനാനുമതി നൽകും. തദ്ദേശീയരായ സ്ത്രീകൾക്ക് ഇ ഓട്ടോറിക്ഷകൾക്ക് വായ്പ നൽകും. സ്ത്രീകളെ ഓട്ടോറിക്ഷ ഓടിക്കാൻ പരിശീലിപ്പിക്കും. സംസ്ഥാനത്തെ രണ്ട് പ്രധാന ജലവൈദ്യുത പദ്ധതികളുടെ കേന്ദ്രവുമാണിത്.

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക http://bit.ly/3b6QPt0

Tags

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.