ഇന്ത്യയില്‍ മൂന്ന് ലക്ഷം കടന്ന് കോവിഡ്; ലോകത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്

ഇന്ത്യയില്‍ മൂന്ന് ലക്ഷം കടന്ന് കോവിഡ്; ലോകത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്

ലോകത്തെ തന്നെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് രോഗബാധിതരുള്ള രാജ്യമായി ഇന്ത്യ.ഇന്നലെ മാത്രം മൂന്നുലക്ഷം ആളുകള്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിതീകരിച്ചത്.ഇതിന് മുന്‍പ് അമേരിക്കയില്‍ മാത്രമാണ് ഒരു ദിവസം മൂന്ന് ലക്ഷത്തിലേറെ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.ഈ വര്‍ഷം ജനുവരി 2നായിരുന്നു ഇത്. 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് 2091 പേര്‍ മരിച്ചു. രാജ്യത്ത് 3,15,660 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചെന്നാണ് അനൌദ്യോഗിക കണക്ക്.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 67,468 പേര്‍ മഹാരാഷ്ട്രയില്‍ കോവിഡ് പോസിറ്റീവായി. 568 പേര്‍ മരിച്ചു. ഉത്തര്‍ പ്രദേശാണ് രണ്ടാമത്. 33,214 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, 187 പേര്‍ മരിച്ചു. ഡല്‍ഹിയില്‍ 24638 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത്, 249 പേര്‍ മരിച്ചു.കോവിഡിന്‍റെ ആദ്യ ഘട്ടത്തില്‍ ഇന്ത്യയില്‍ പ്രതിദിന കേസുകള്‍ ഒരു ലക്ഷം പിന്നിട്ടിരുന്നില്ല. രണ്ടാം ഘട്ടത്തില്‍ ആദ്യം രണ്ട് ലക്ഷവും ഇപ്പോള്‍ മൂന്ന് ലക്ഷവും കടന്നിരിക്കുകയാണ്. ആശുപത്രി കിടക്കകള്‍ നിറഞ്ഞതും ഓക്സിജന്‍ ക്ഷാമവും വാക്സിന്‍ ക്ഷാമവുമെല്ലാം സ്ഥിതിഗതികള്‍ രൂക്ഷമാക്കുകയാണ്.

'ദി വോക്‌സ് ജേർണൽ' ഫേസ്ബുക്ക്, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം.
JoinWhatsapphttps://chat.whatsapp.com/IwDkOp4Avwr5Gi84qzDKgZ
YouTube http://bit.ly/3stlIix