കാർഷിക മേഖലയിലെ സഹകരണത്തിന് ഇന്ത്യയും ഇസ്രയേലും തമ്മിൽ മൂന്ന് വർഷത്തെ കരാറിൽ ഒപ്പുവച്ചു

INTERNATIONAL May 25, 2021

ന്യൂഡല്‍ഹി: ഇന്ത്യയും ഇസ്രയേലും തമ്മിൽ കാർഷിക മേഖലയിലെ സഹകരണത്തിന് മൂന്ന് വർഷത്തെ കരാറിൽ ഒപ്പുവെച്ചതായി കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമർ. ഇതുവരെ ഇത്തരത്തിൽ നാല് ജോയിന്റ് വർക്ക് പ്രോഗ്രാമുകൾ പൂർത്തീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ കർഷകർക്ക് ഇസ്രയേലിലെ കാർഷിക രീതികളും ജലവിതരണ സാങ്കേതിക വിദ്യയും മനസിലാക്കിപ്പിക്കുന്നതിനായിരുന്നു ഈ പദ്ധതികൾ.

പുതിയ കരാർ വഴി മികവിന്റെ ഗ്രാമങ്ങൾ എന്നതാണ് ലക്ഷ്യം. കാർഷിക മേഖലയിൽ മാതൃകാ ഇക്കോസിസ്റ്റം സ്ഥാപിക്കുകയാണ് ലക്ഷ്യം. എട്ട് സംസ്ഥാനങ്ങളിലെ 75 ഗ്രാമങ്ങൾക്ക് ഇതിന്റെ ഗുണഫലം ലഭിക്കും. കർഷകരുടെ വരുമാനം വർധിപ്പിക്കാനും ജീവിത നിലവാരം ഉയർത്താനും സാമ്പ്രദായിക രീതികളെ ആധുനിക രീതികളിലേക്ക് സന്നിവേശിപ്പിക്കാനുമാണ് ആഗോള നിലവാരത്തിലൂന്നിയുള്ള ശ്രമമെന്ന് കേന്ദ്രസർക്കാർ പറയുന്നു.

1993 മുതൽ ഇന്ത്യയും ഇസ്രയേലും തമ്മിൽ കാർഷിക മേഖലയിൽ ഉഭയകക്ഷി കരാറുകളിൽ ഏർപ്പെടുന്നുണ്ട്.ഇത് അഞ്ചാമത്തെ ആക്ഷൻ പ്ലാനാണ് ഇപ്പോൾ ഒപ്പുവെച്ചിരിക്കുന്നത്.

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക http://bit.ly/3b6QPt0

Tags

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.