കെ എസ് ഇ ബി അറിയിപ്പ് ; ദയവായി ശ്രദ്ധിക്കുക. മറ്റുള്ളവരെ അറിയിക്കുക.

SOCIETY May 14, 2021

തൃശൂർ : ലോക്ക് ഡൌൺ തുടങ്ങിയതിനു ശേഷം എല്ലാ ദിവസവും ശക്തമായ മഴയും കാറ്റുമാണ്. പല സെക്ഷനിലും ജീവനക്കാർ വീട്ടിൽ പോലും പോകാതെ ജോലി ചെയ്യുന്നു.

നിങ്ങളുടെ ആരുടെയെങ്കിലും വീട്ടിൽ കോവിഡ് പോസിറ്റീവ് ആളുകളുണ്ടെങ്കിൽ അവിടെ കറൻറ് പോയാൽ ശരിയാക്കുന്നതിന് ഓഫീസിൽ വിളിച്ചറിയിക്കുമ്പോൾ അക്കാര്യം കൂടി അറിയിക്കുക, ഓഫീസിൽ നിന്ന് പി.പി.ഇ കിറ്റും മറ്റു സംവീധാനങ്ങളുമായി വന്ന് കൃത്യമായി നിങ്ങളുടെ കറൻ്റ് ശരിയാക്കിത്തരും.
ദുഃഖകരമായ ഒരു കാര്യം , ചില കോവിഡ് പോസിറ്റീവ് വീടുകളിൽ നിന്ന് കോവിഡ് പോസിറ്റീവ് എന്നു പറഞ്ഞാൽ ഓഫീസിൽ നിന്ന് ജീവനക്കാർ വരില്ല എന്ന് കരുതി വിവരം മറച്ചുവെക്കുകയുണ്ടായി.

ദയവായി ഇത്തരം പ്രവർത്തനങ്ങൾ പൊതുജനങ്ങളിൽ നിന്ന് ഉണ്ടാവരുത് എന്നഭ്യർത്ഥിക്കുന്നു.

" ഞങ്ങൾക്കും കുടുംബമുണ്ട് "

ഞങ്ങൾ ഉറപ്പ് തരുന്നു
കോവിഡ് പോസിറ്റീവ് ആണങ്കിലും അല്ലെങ്കിലും കറൻ്റ് ഞങ്ങൾ ശരിയാക്കിത്തരും.

വാർത്ത പരമാവധി ഷെയർ ചെയ്യുക 🙏

Tags

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.