ലോക്ഡൗണിന്‍റെ മറവില്‍ വന്‍വിലക്ക് വില്ക്കാനായി കൊണ്ടുവന്ന വാറ്റ് ചാരായവുമായി യുവാവ് എക്സെെസിന്‍റെ പിടിയിലായി

CRIME May 12, 2021

തൃശ്ശൂര്‍: ലോക്ഡൗണിന്‍റെ മറവില്‍ വന്‍വിലക്ക് വില്ക്കാനായി കൊണ്ടുവന്ന വാറ്റ് ചാരായവുമായി യുവാവ് എക്സെെസിന്‍റെ പിടിയിലായി..തൃശ്ശൂര്‍ കൊഴുക്കുള്ളി ചേരിപ്പറമ്പ് സ്വദേശി വിജയകുമാര്‍ ആണ് എക്സെെസിന്‍റെ പിടിയിലായത്.തൃശ്ശൂർ അസിസ്റ്റന്‍റ്  എക്സൈസ് കമ്മഷണർ വി.എ സലീമിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

Breaking News 51
WhatsApp Group Invite

കൊഴുക്കുള്ളി ചേരിപ്പറമ്പ്  രചന നഗർ റോഡിൽ നിന്നാണ്  പ്രതി പിടിയിലായത്. പ്ളാസ്റ്റിക് കന്നാസില്‍ സൂക്ഷിച്ചിരുന്ന 7 ലിറ്റര്‍ ചാരായവും ഇയാളില്‍ നിന്നും  എക്സെെസ് കണ്ടെടുത്തു. ലോക് ഡൗണിന്റെ ഭാഗമായി മദ്യശാലകൾ  അടഞ്ഞ് കിടക്കുന്ന സാഹര്യം മുതലാക്കി വന്‍ വിലക്കാണ് ഇയാള്‍ ചാരായം വില്പന നടത്തിയിരുന്നത്.
ലിറ്ററിന് 3500 രൂപ മുതൽ 5000 രൂപ വരെ വാങ്ങിയായിരുന്നു ഇയാളുടെ  കച്ചവടം.തൃശ്ശൂർ റേഞ്ച്എക്സൈസ് ഇൻസ്പെക്ടർ .ടി ആർ.ഹരി നന്ദനന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.


പ്രിവന്റീവ് ഓഫീസർമാരായ  കെ.എം.സജീവ്, ടി.ആര്‍ സുനിൽകുമാർ , ജെയ്സൻ ജോസ്, സിവിൽ എക്സൈസ് ഓഫിസർ അനിൽ പ്രസാദ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകുക...താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Join Whatsapp http://bit.ly/3b6QPt0

Tags

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.