ഓപ്പറേഷൻ ട്രോജൻ ഷീൽഡ്: എഫ്ബിഐ ‘സ്റ്റിങ്’ ഓപ്പറേഷനിൽ കുടുങ്ങിത് 800ലധികം ക്രിമിനലുകള്‍

CYBER ESPIONAGE Jun 9, 2021

സൈബർ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഏറ്റവും വലിയ ക്രിമിനൽവേട്ടകളിലൊന്നാണ് 'ഓപ്പറേഷൻ ട്രോജൻ ഷീൽഡ്' എന്ന പേരിൽ അമേരിക്കന്‍ അഭ്യന്തര സുരക്ഷാ ഏജന്‍സിയായ എഫ്ബിഐ നടത്തിയത്. മറ്റു രാജ്യങ്ങളിലെ പൊലീസ് സംഘങ്ങളുടെ സഹകരണത്തോടെ ഒന്നര വര്‍ഷം കൊണ്ടാണ് 'ഓപ്പറേഷൻ ട്രോജൻ ഷീൽഡ്' നടത്തിയത്.

ഓസ്ട്രേലിയന്‍ ഫെഡറല്‍ പൊലീസ് കമാണ്ടര്‍ സെനിയ കോട്ടര്‍ സാന്‍ ഡിയാഗോയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ 'ഓപ്പറേഷൻ ട്രോജൻ ഷീൽഡ്' പദ്ധതി വിവരിക്കുന്നു 

എഫ്ബിഐക്ക് വിദൂരമായിരുന്നുകൊണ്ട് നിയന്ത്രിക്കാനാകാവുന്ന രഹസ്യ ആപ്പ്‌ ഉപയോഗിച്ചുള്ള ‘സ്റ്റിങ്’ ഓപ്പറേഷനിൽ 800ലധികം ക്രിമിനലുകളാണ് പിടിയിലായത്.അറസ്റ്റിലായവരിൽ കൊള്ളക്കാർ, ലഹരിമരുന്ന് വിൽപനക്കാർ മുതൽ പ്രഫഷനൽ കൊലയാളി സംഘങ്ങൾ വരെ ഉൾപ്പെടും.യൂറോപ്പിലെ യൂറോപ്പോൾ, മറ്റ് രാജ്യങ്ങളിലെ വിവിധ എൻഫോഴ്സ്മെന്റ് ഏജൻസികൾ എന്നിവരും എഫ്ബിഐയുമായി സഹകരിച്ചതോടെയാണു ദൗത്യം പൂർണ ഫലപ്രാപ്തിയിലെത്തിയത്.

ഓപ്പറേഷൻ ട്രോജൻ ഷീൽഡിനായി എഫ്.ബി.ഐ തയാറാക്കിയ അനോം ആപ്പ് 

ക്രിമിനൽ സംഘങ്ങൾ വ്യാപകമായി ഉപയോഗിക്കുന്ന എൻക്രോചാറ്റ്, സ്കൈ ഇസിസി എന്നീ എൻക്രിപ്റ്റഡ് മെസേജിങ് ആപ്പുകൾ നശിപ്പിച്ചുകൊണ്ടാണു പദ്ധതിക്കു തുടക്കമായത്. ഇതോടെ അധോലോക ആശയവിനിമയ ശൃംഖല വഴിമുട്ടി. തുടർന്ന് എഫ്ബിഐ ഒരു എൻക്രിപ്റ്റഡ് മെസേജിങ് ആപ്പ് വികസിപ്പിച്ചു. 'ഏനോം' എന്നു പേരിട്ട ആപ് പ്രത്യേകം തയാറാക്കിയ മൊബൈൽ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്തു. 'ഫാന്റം സെക്യുർ' എന്ന വ്യാജക്കമ്പനിയുടെ പേരിൽ ഈ മൊബൈലുകൾ അധോലോക സംഘാംഗങ്ങളിലെത്തിക്കാനായി ക്രിമിനൽ സംഘങ്ങളുമായി ബന്ധമുള്ളവരെ ഉപയോഗിച്ച് ഈ ഫോണുകൾ അവർക്കു വിതരണം ചെയ്തു.

എഫ്.ബി.ക്ക് ലഭിച്ച തെളിവുകളില്‍ കോടതിയില്‍ ഹാജരാക്കിയതില്‍ നിന്നുള്ള ഒരു ചിത്രം 

ലോകത്തെ നൂറ് രാജ്യങ്ങളിലായി മുന്നൂറിലധികം ക്രിമിനൽ സംഘങ്ങൾ ഈ ആപ് ഉപയോഗിക്കാന്‍ ആരംഭിച്ചതോടെ ഇവരുടെ രഹസ്യ നീക്കങ്ങള്‍ എഫ്ബിഐക്ക് ലഭിക്കാന്‍ ആരംഭിച്ചു.

ഇടത്: ഓപ്പറേഷന്‍ ഓപ്പറേഷൻ ട്രോജൻ ഷീൽഡ് പദ്ധതി | വലത്: അനോം ആപ്പിന്‍റെ പ്രവര്‍ത്തനം 

ഇതോടെ ക്രിമിനലുകളുടെ കൊലപാതക പ്ലാനുകൾ മുതൽ ലഹരിമരുന്ന് കൈമാറുന്ന കൂടിക്കാഴ്ചകൾ വരെ എഫ്ബിഐയുടെ റഡാറിലായി.ഇതുവഴി സ്വീഡനിൽ ഒരു കൊലയാളി സംഘം കൂട്ടക്കൊലപാതകം പ്ലാൻ ചെയ്ത വിവരം ആപ്പിൽ നിന്ന് ലഭിച്ചതോടെ സ്വീഡന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് വിവരം കൈമാറാനും  പദ്ധതി ഇതു തടയുകയും സംഘാംഗങ്ങളെ അറസ്റ്റ് ചെയ്യാനും സാധിച്ചു.  

ഫിൻലൻഡിൽ 500 കിലോ നിരോധിത ലഹരിമരുന്നുകൾ പിടിച്ചെടുത്തു. ജർമനിയിൽ ഒരു ദിവസം തന്നെ  പല കേസുകളിലായി 70 പേരെ അറസ്റ്റ് ചെയ്തതതും എഫ്.ബി.ഐ ഓപ്പറേഷന്‍റെ ഫലമായിട്ടായിരുന്നു.

എഫ്ബിഐ ഓപ്പറേഷന്‍ ട്രോജൻ ഷീൽഡില്‍ സഹകരിച്ച വിവിധ രാജ്യങ്ങളിലെ സുരക്ഷാ ഏജന്‍സികളുടെ മേധാവികള്‍ സാന്‍ ഡിയാഗോയിലെ പത്രസമ്മേളനത്തില്‍ 

English Summary: "Heavy blow against organized crime" after criminal "kingmakers" tricked into using FBI-run messaging app

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക http://bit.ly/3b6QPt0

Tags

Josemon Varghese

Josemon Varghese is a Kerala-based Mobile Journalist and founder of The Vox Journal. He was worked with 'ETV Bharat' from 2018 to 2021 as a district reporter.

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.