വെൻറിലേറ്റർ " മെയ്ഡ് ഇന്‍ മുണ്ടക്കയം "

TECHNOLOGY May 15, 2021

കോട്ടയം: കൊവിഡിന്‍റെ രണ്ടാം വരവില്‍ രാജ്യത്താകെ മരണ നിരക്കുകള്‍ വര്‍ദ്ധിച്ചിരിക്കുകയാണ്.ഇതോടൊപ്പം ആശുപത്രികള്‍ നിറയുകയും നിരവധി സംസ്ഥാനങ്ങളില്‍ ഓക്സിജന്‍ ക്ഷാമം നേരിടുകയും ചെയ്യുന്ന സാഹചര്യം നിലവിലുണ്ട്.ആശുപത്രികളില്‍ കൃത്രിമ ശ്വാസം നല്‍കാന്‍ ഉപയോഗിക്കുന്ന അടിയന്തര ജീവന്‍ രക്ഷാ ഉപകരണമായ വെന്റിലേറ്ററുകളുടെ അഭാവം വാര്‍ത്തകളില്‍ ദിനവും കാണാറുണ്ട്.ധാരാളം പണചെലവുള്ള ഈ ഉപകരണം വാങ്ങുന്നതിനും പരിമിതിയുണ്ട്.എന്നാല്‍ കേരളത്തില്‍ മുണ്ടക്കയം സ്വദേശിയായ യുവാവ് ഇതിന് സ്വന്തം നിലയില്‍ ഒരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ്.

മുണ്ടക്കയം പുത്തന്‍പുരയ്ക്കല്‍ ഷിനോജ് പ്രസന്നനാണ് കുറഞ്ഞ മുതല്‍ മുടക്കില്‍ നിര്‍മ്മിക്കാവുന്ന വെന്റിലേറ്റര്‍  കണ്ടെത്തിയത്.രണ്ടായിരം രൂപ മാത്രമാണ് ഷിനോജ് നിര്‍മ്മിച്ച വെന്റിലേറ്ററിന്‍റെ ഉത്‌പാദന ചിലവ്.അര മീറ്റര്‍ നീളമുള്ള രണ്ട് പി.വി.സി പൈപ്പുകള്‍,ഒരു മരപ്പല്ലക,വൈപ്പര്‍ മോട്ടോര്‍,12 വോള്‍ട്ട് റഗുലേറ്റര്‍,ഒരു ആമ്പോ ബാഗ്,വാഷിംഗ് മെഷീനില്‍ ഉപയോഗിക്കുന്ന പൈപ്പ് എന്നിവ ഉപയോഗിച്ചാണ് ഷിനോജ് വെന്റിലേറ്റര്‍ നിര്‍മ്മിച്ചിരിക്കുന്നത്.മോ​ട്ടോ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​തോ​ടെ ആം​ബു ബാ​ഗ് അ​ന്ത​രീ​ക്ഷ​ത്തി​ൽ നിന്ന് ഓ​ക്സി​ജ​ൻ വ​ലി​ച്ചെ​ടു​ത്ത് പൈ​പ്പി​ലൂ​ടെ രോഗിക്ക്​ ശ്വ​സിക്കാന്‍ നല്‍കുന്നതാണ് പ്രവര്‍ത്തനം.

മാസങ്ങള്‍ക്ക് മുന്‍പ് കാഞ്ഞിരപ്പള്ളിയിലെ ആശുപത്രിയില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളെജിലേക്ക് രോഗിയെ കിത്രിമ ശ്വാസം നല്‍കി കൊണ്ടുപോകുമ്പോഴാണ് വെന്റിലേറ്റര്‍ നിര്‍മ്മിക്കണമെന്ന  ആശയം ഇന്‍വെര്‍ട്ടര്‍ നിര്‍മ്മാണ സ്ഥാപനം നടത്തുന്ന ഷിനോജിന് തോന്നിയത്.

നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി അ​ടു​പ്പ​മു​ള്ള ഡോ​ക്ട​ർ​മാ​രെ കാ​ണി​ച്ച​പ്പോ​ൾ ഉ​പ​യോ​ഗ​പ്ര​ദ​മെ​ന്ന മ​റു​പ​ടി​യും ല​ഭി​ച്ചു. വീ​ട്ടി​ൽ ക​രു​താ​ൻ മാ​ത്ര​മ​ല്ല, വാ​ഹ​ന​ങ്ങ​ളി​ൽ മൊ​ബൈ​ൽ ഫോ​ൺ ചാ​ർ​ജ് ചെ​യ്യാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ചാ​ർ​ജി​ങ് അ​ഡാ​പ്റ്റ​റി​ൽ ക​ണ​ക്ട് ചെ​യ്യാ​നും ക​ഴി​യും.  

ആംബുലന്‍സ് സൗകര്യം ലഭ്യമല്ലാത്ത സാഹചര്യത്തില്‍ കാ​റി​ലോ മ​റ്റ്​ വാ​ഹ​ന​ങ്ങ​ളി​ലോ രോഗിയെ ആശുപത്രിയിലെത്തിക്കുമ്പോള്‍ ആ വാഹനത്തില്‍  ക​ണ​ക്ട് ചെ​യ്താ​ൽ ശ്വാ​സം ല​ഭി​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ന്ന രോ​ഗിയുടെ ജെവാന്‍ നിലനിര്‍ത്താന്‍ ഉ​പ​കാ​ര​പ്ര​ദ​മാ​വും. തന്‍റെ ശ്ര​മ​ത്തി​ന് പ്രോ​ത്സാ​ഹ​നം ന​ൽ​കി​യ​ത് ഭാ​ര്യ സ്വ​പ്ന​യും മ​ക്ക​ളാ​യ മാ​ധ​വ​ൻ, ശ്രീ​ഹ​രി എന്നി​വ​രാ​ണെ​ന്നും ഷി​നോ​ജ്​ പ​റ​യു​ന്നു.  

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകുക...താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Join Whatsapp http://bit.ly/3b6QPt0

Telegram http://bit.ly/33NgItY

Tags

Josemon Varghese

Josemon Varghese is a Kerala-based Mobile Journalist and founder of The Vox Journal. He was worked with 'ETV Bharat' from 2018 to 2021 as a district reporter.

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.