കോവിഷീല്‍ഡ് വാക്‌സിന്റെ ഇടവേള 12-16 ആഴ്ച വരെയാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം

COVID VACCINE May 14, 2021

ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തിനിടെ രാജ്യത്ത് വാക്സിൻ ക്ഷാമം രൂക്ഷമായതിനിടെ വാക്സിന്‍റെ രണ്ട് ഡോസുകളുടെ ഇടവേള കൂട്ടണമെന്ന വിദഗ്ധ സമിതി ശുപാർശ കേന്ദ്ര ആരോഗ്യമന്ത്രാലയം അംഗീകരിച്ചു. ഇതോടെ രണ്ടാമത്തെ ഡോസ് കോവിഷീൽഡ് വാക്സിൻ 12 മുതൽ 16 ആഴ്ചയ്ക്കിടയിൽ എടുത്താൽ മതി. ആറ് മുതൽ എട്ട് ആഴ്ചയ്ക്കിടയിൽ രണ്ടാമത്തെ ഡോസ് എടുക്കണമെന്നായിരുന്നു നേരത്തെയുള്ള നിർദേശം. അതേസമയം കോവാക്സിൻ ഡോസുകളുടെ ഇടവേളയിൽ മാറ്റമില്ല.

Breaking News 51
WhatsApp Group Invite

ഗർഭിണികൾക്ക് ആവശ്യമെങ്കിൽ വാക്സിൻ എടുക്കാം. ഇക്കാര്യത്തിൽ ഗർഭിണികൾക്ക് സ്വയം തീരുമാനമെടുക്കാം. പ്രസവത്തിന് ശേഷം മുലയൂട്ടുന്ന അമ്മമാർക്ക് വാക്സിൻ എടുക്കാം.കോവിഡ് മുക്തരായവർ ആറ് മാസത്തിന് ശേഷമേ വാക്സിൻ എടുക്കേണ്ടതുള്ളൂ.നിലവിൽ കോവിഡ് മുക്തരായവർക്ക് 12 ദിവസത്തിന് ശേഷം വാക്സിൻ സ്വീകരിക്കാം. പ്ലാസ്മ ചികിത്സയ്ക്ക് വിധേയരാവർ പന്ത്രണ്ട് ആഴ്ചയ്ക്ക് ശേഷം വാക്സിൻ സ്വീകരിച്ചാൽ മതി. ഗുരുതരമായ അസുഖങ്ങൾ ഉണ്ടായിരുന്നവർ രോഗമുക്തി നേടി നാല് മുതൽ എട്ട് ആഴ്ചയ്ക്കുള്ളിൽ വാക്സിൻ സ്വീകരിച്ചാൽ മതിയെന്നാണ് കേന്ദ്ര വിദഗ്ധ സമിതിയുടെ നിർദേശം.

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകുക...താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Join Whatsapp http://bit.ly/3b6QPt0

Tags

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.