ജനിതക വ്യതിയാനം വന്ന കൊറോണ വൈറസ് സാന്നിദ്ധ്യം സംശയിച്ച് ആരോഗ്യവകുപ്പ്

40 വയസിന് താഴെയുള്ള ചിലരുടെ മരണമാണ് സംശയത്തിന് കാരണം

ജനിതക വ്യതിയാനം വന്ന കൊറോണ വൈറസ് സാന്നിദ്ധ്യം സംശയിച്ച് ആരോഗ്യവകുപ്പ്

പത്തനംതിട്ട ജില്ലയിൽ ജനിതക മാറ്റം വന്ന വൈറസ് സാന്നിധ്യം സംശയിക്കുന്നതായി ആരോഗ്യ വകുപ്പ്.കഴിഞ്ഞ ദിവസങ്ങളിലെ 40 വയസിന് താഴെയുള്ള ചിലരുടെ മരണമാണ് സംശയത്തിന് കാരണം.കഴിഞ്ഞ മൂന്നാഴ്ചക്കുള്ളിൽ 40 വയസിൽ താഴെയുള്ള 4 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. നാല് പേർക്കും ഗുരുതരമായ ശ്വാസതടസം അനുഭവപ്പെട്ടിരുന്നു.

ലാബുകളിലെ പരിശോധനയിൽ ജനിതക മാറ്റത്തിന്റെ സൂചനകൾ കിട്ടിയിട്ടില്ലെങ്കിലും സമീപകാലങ്ങളിൽ ചിലരിൽ കാണുന്ന ലക്ഷണങ്ങളാണ് ആരോഗ്യ വകുപ്പിന് സംശയങ്ങളുണ്ടാക്കുന്നത്.കൂടുതലായും പുറത്ത് നിന്നെത്തുന്നവരുടെ സമ്പർക്ക പട്ടികയിലുള്ളവരിലാണ് പുതിയ ലക്ഷണങ്ങൾ കാണുന്നത്. എന്നാൽ സമ്പ‌‍‌‍‌ർക്ക പട്ടികയിലുള്ള ഭൂരിഭാഗം ആളുകളും പരിശോധന നടത്തിയിട്ടില്ല.പുറത്ത് നിന്ന് വരുന്നവരുടെ സമ്പർക്ക പട്ടികയിൽ ഉള്ളവർ കൃത്യമായി പരിശോധന നടത്തണമെന്നാണ് ആരോഗ്യ വകുപ്പ്‌ നല്‍കിയിരിക്കുന്ന കര്‍ശന നിർദ്ദേശം.

'ദി വോക്‌സ് ജേർണൽ' ഫേസ്ബുക്ക്, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം.
JoinWhatsapphttps://chat.whatsapp.com/IwDkOp4Avwr5Gi84qzDKgZ
YouTube http://bit.ly/3stlIix