ഗൂഗിള്‍ ഉപയോക്താവിനെ വഴി തെറ്റിക്കുന്ന പ്രശ്‌നം കണ്ടെത്തി; ഹാള്‍ ഓഫ് ഫെയിമില്‍ ഇടംപിടിച്ച് മലയാളി

SCIENCE AND TECHNOLOGY Jun 7, 2021

മൂവാറ്റുപുഴ: ഗൂഗിളിന്‍റെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചേക്കാവുന്ന ഒരു സുരക്ഷാ വീഴ്ച കണ്ടെത്തി കമ്പനിയുടെ ഹാള്‍ ഓഫ് ഫെയിം അംഗീകാരത്തിന് അര്‍ഹനായിരിക്കുകയാണ് ഒരു മലയാളി.മൂവാറ്റുപുഴ സ്വദേശി ഹരിശങ്കറാണ് ഗൂഗിളിന്റെ ഒരു സബ്‌ഡൊമൈനിലെ ടെക്സ്റ്റ് ബോക്‌സിലെ വലിയൊരു സുരക്ഷാവീഴ്ച കണ്ടെത്തിയതിന് ഗൂഗിളിന്റെ അംഗീകാരത്തിന് അര്‍ഹനായത്.

ഗൂഗിള്‍ സേവനങ്ങളില്‍ വിവരങ്ങള്‍ തിരയുന്നതിനായി വാക്കുകള്‍ ടൈപ്പ് ചെയ്യുന്നയിടമാണ് ടെക്സ്റ്റ് ബോക്‌സ്. ഇവിടെ ചില കോഡുകള്‍ പ്രവര്‍ത്തിപ്പിച്ച് ഉപയോക്താവിനെ മറ്റ് സൈറ്റുകളിലേക്ക് വഴി തിരിച്ചുവിടാന്‍ സാധിക്കുമായിരുന്ന വീഴ്ചയാണ് ഹരിശങ്കര്‍ കണ്ടെത്തി ഗൂഗിളിനെ അറിയിച്ചത്.

ഇത്തരം തെറ്റുകള്‍ കണ്ടെത്തുന്നവര്‍ക്കായി പ്രതിഫലവും അംഗീകാരവും നല്‍കുന്ന ഗൂഗിളിന്‍റെ പദ്ധതിയാണ് ഹാള്‍ ഓഫ് ഫെയിം. നിരവധി എത്തിക്കല്‍ ഹാക്കര്‍മാരും വിദഗ്ദരും ഇതിനായി ശ്രമിക്കാറുണ്ട്.

ഇത് രണ്ടാം തവണയാണ് ഹരിശങ്കര്‍ ഹാള്‍ ഓഫ് ഫെയിമിന് അര്‍ഹനായിരിക്കുന്നത്. സ്‌കൂള്‍ പഠന കാലത്ത് ഇന്റര്‍നെറ്റിന്‍റെ സഹായത്തോടെയാണ് ഹരിശങ്കര്‍ ഹാക്കിങ് പാഠങ്ങള്‍ ഹരിശങ്കര്‍ പഠിച്ചെടുത്തത്. പ്ലസ് വണിന് പഠിക്കുമ്പോഴാണ് ഗൂഗിള്‍ ഡാറ്റാബേസില്‍ രഹസ്യമാക്കിവെച്ച വ്യക്തിവിവരങ്ങള്‍ ചോര്‍ത്താന്‍ സാധിക്കുമെന്ന് ഹരിശങ്കര്‍ കണ്ടെത്തിയത്. അന്ന് ഹാള്‍ ഓഫ് ഫെയിമിന് അര്‍ഹനായ ഏറ്റവും പ്രായം കുറഞ്ഞ മലയാളിയായിരുന്നു ഹരിശങ്കര്‍. മറ്റ് പല മുന്‍നിര സേവനങ്ങളുടേയും വെബ്‌സൈറ്റുകളുടേയും സുരക്ഷാ വീഴ്ചകള്‍ ഇദ്ദേഹം കണ്ടെത്തിയിട്ടുണ്ട്.

മര്‍ച്ചന്റ്  നേവി കോഴ്‌സ് പാസായ ഹരിശങ്കര്‍ ഇപ്പോള്‍ ജോലിയില്‍ പ്രവേശിക്കാനൊരുങ്ങുകയാണ്. നേരംപോക്കിന് തുടങ്ങിയ കംപ്യൂട്ടര്‍ ഹാക്കിങും മറ്റും തല്‍ക്കാലം നിര്‍ത്തിവെക്കാനൊരുങ്ങുകയാണെന്നും 20-കാരനായ ഹരിശങ്കര്‍ പറയുന്നു.

Content Highlights: google hall of fame, hari shankar muvattupuzha,

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക http://bit.ly/3b6QPt0

Tags

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.