സ്വയം പ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹീമിന് കൊവിഡ് സ്ഥിതീകരിച്ചു

COVID19 Jun 7, 2021

ഹരിയാന: സ്വയം പ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹീമിനു കൊറോണ സ്ഥിരീകരിച്ചു. ബലാത്സംഗ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ഗുർമീതിനെ നേരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ഡോക്ടർമാരുടെ പ്രത്യേക സംഘത്തെ ഇയാളുടെ ചികിത്സക്കായി നിയോഗിച്ചു. ഇത് രണ്ടാം തവണയാണ് ഗുർമീതിനെ ആശുപത്രിയിൽ ചികിത്സയ്ക്കായി കൊണ്ടുപോകുന്നത്.

രണ്ടാഴ്ച മുമ്പ് ഇതേ ആശുപത്രിയിൽ ഗുർമീതിനെ പ്രവേശിപ്പിക്കുകയും ചികിത്സ നൽകുകയും ചെയ്തിരുന്നു. വയറ് വേദന കാരണമാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്ത സമ്മർദ്ദത്തെക്കുറിച്ചു പരാതിപ്പെട്ടതോടെ ആശുപത്രിയിലെ പ്രത്യേക മുറിയിലേക്ക് മാറ്റി പരിചരണവും നൽകിയിരുന്നു. തുടർന്ന് നടത്തിയ ടെസ്റ്റിലാണ് ഇയാൾക്ക് കൊറോണ സ്ഥിരീകരിക്കുന്നത്.

ഹരിയാനയിലെ സിർസ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദേരാ സച്ച സൗദ വിഭാഗത്തിന്റെ 53 കാരനായ മേധാവിയായ ഗുർമീത് തന്‍റെ രണ്ട് ശിഷ്യകളെ ബലാത്സംഗം ചെയ്ത കേസിലാണ് ജയിലിലായത്. 2017 മുതൽ റോഹ്താക്കിലെ സുനാരിയ ജയിലിൽ 20 വർഷത്തെ തടവ് ശിക്ഷ അനുഭവിക്കുകയാണ് ഇയാൾ.

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക http://bit.ly/3b6QPt0

Tags

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.