പശു റിസേർച്ച് സെന്റർ ആരംഭിച്ച് ഗുജറാത്ത് സർക്കാർ

NATIONAL Jun 8, 2021

പാൽ, ഗോമൂത്രം, ചാണകം എന്നിവയെ കുറിച്ച് ശാസ്ത്രീയമായി പഠിക്കാനും പുതിയ കണ്ടെത്തലുകൾക്കുമായി കൗ റിസേർച്ച് സെന്റർ ആരംഭിച്ച് ഗുജറാത്ത് സർക്കാർ. ഗുജറാത്ത് സാങ്കേതിക സർവകലാശാലയ്ക്ക് കീഴിലാണ് പുതിയ വിഭഗത്തിന്‍റെ പ്രവർത്തനം. ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവ്രത് കൗ റിസേർച്ച് സെന്റർ  ഉദ്ഘാടനം ചെയ്തു.

രാഷ്ട്രീയ കാമധേനു ആയോഗിനു കീഴിലാണ് സെന്ററിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നത്. പുതിയ കണ്ടെത്തലുകളിലൂടെ ഗ്രാമീണ സ്ത്രീകൾക്ക് പുതിയതൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നും അധികൃതർ പ്രതീക്ഷിക്കുന്നു. പശുവിനെ കുറിച്ചും അത് നൽകുന്ന വസ്തുക്കളെ കുറിച്ചും വികാരപരമായ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ശാസ്ത്രീയ പഠനങ്ങൾ അധികമില്ല. പുതിയ നീക്കത്തിലൂടെ പരമ്പരാഗത അറിവുകളും ശാസ്ത്രീയമായ കണ്ടെത്തലുകളും കൂട്ടയോജിപ്പിക്കാനാണ് നീക്കമെന്ന് ജിടിയു വൈസ് ചാൻസിലർ നവീൻ സേഥ് വ്യക്തമാക്കി. ഗോമൂത്രം ഉപയോഗിച്ചുള്ള രാസവള നിര്‍മാണം അതിന്റെ ഔഷധമൂല്യം. നാടൻ പശു ഇനങ്ങളെക്കുറിച്ചുള്ള ഗവേഷണം, കീടനാശിനി ഉത്പ്പാദനം എന്നിവയും കൗ റിസര്‍ച്ച് സെന്ററില്‍ ശാസ്ത്രീയമായി പഠനവിധേയമാക്കും.

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക http://bit.ly/3b6QPt0

Tags

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.