ജോർജ് ഫ്ലോയിഡ് കൊലപാതകം:മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഡെറിക് ഷോവിൻ കുറ്റക്കാരനെന്ന് കോടതി

ജോർജ് ഫ്ലോയിഡ് കൊലപാതകം:മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഡെറിക് ഷോവിൻ കുറ്റക്കാരനെന്ന് കോടതി

വാഷിങ്ടൺ: വിവാദമായ ജോര്‍ജ് ഫ്ലോയിഡിന്‍റെ കൊലപാതക കേസില്‍ നിര്‍‌ണായക വിധി. ഫ്ലോയിഡിനെ കൊലപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ ഡെറിക് ഷോവിന്‍ കുറ്റക്കാരനെന്ന് അമേരിക്കന്‍ കോടതി കണ്ടെത്തി. ഇയാള്‍ക്കെതിരായ മൂന്ന് കുറ്റങ്ങളും കോടതി ശരിവെച്ചു. രണ്ട് കൊലപാതക കുറ്റങ്ങളും ഒരു നരഹത്യാ കുറ്റവുമാണ് ചുമത്തിയിരുന്നത്.മൂന്ന് കുറ്റങ്ങളിലായി 75 വര്‍‌ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തപ്പെട്ടത്.ഷോവിനുള്ള ശിക്ഷ എട്ട് ആഴ്ചക്കുള്ളില്‍ കോടതി വിധിക്കും.

ഡെറിക് ഷോവിന്‍

കഴിഞ്ഞ വര്‍‌ഷം മെയ് 25നാണ് കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ലോയ്ഡ് കൊല്ലപ്പെടുന്നത്. പിന്നാലെ വര്‍ണ്ണ വിവേചനതിനെതിരായ   ലോകവ്യാപക പ്രതിഷേധങ്ങള്‍ക്ക് ഇടയായ കേസിലാണ് നിര്‍ണായക ഉത്തരവ്.മൂന്നാഴ്ച നീണ്ട വിചാരണകള്‍ക്ക് ശേഷമാണ് കോടതി ഉത്തരവ്. കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ ഡെറിക് ഷോവിന്‍റെ ജാമ്യം റദ്ദാക്കി. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മിനിയാപൊലിസ് പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥനായിരുന്നു ഷോവിന്‍.ഇയാള്‍ കുറ്റക്കാരനെന്ന് കോടതി വ്യക്തമാക്കിയതോടെ കോടതിക്ക് പുറത്ത് നിരവധി പേരാണ് ആഹ്ളാദം പ്രകടിപ്പിച്ചത്.

അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ കോടതി നടപടികള്‍ വൈറ്റ് ഹൌസിലിരുന്ന് വീക്ഷിച്ചിരുന്നു. കൊലപാതകം നടന്ന സമയത്ത് ഇരക്കൊപ്പം നിന്ന വ്യക്തിയായിരുന്നു ജോ ബൈഡന്‍. വിധിയെ മുന്‍ പ്രസിഡന്‍റ് ബരാക്ക് ഒബാമയും ഭാര്യ മിഷേലും സ്വാഗതം ചെയ്തു.

'ദി വോക്‌സ് ജേർണൽ' ഫേസ്ബുക്ക്, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം.
JoinWhatsapphttps://chat.whatsapp.com/IwDkOp4Avwr5Gi84qzDKgZ
YouTube http://bit.ly/3stlIix