മലയാളം സംസാരിക്കുന്നതിന്​ നഴ്​സു​മാര്‍ക്ക്​ വിലക്കേര്‍പ്പെടുത്തി ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രി

NATIONAL Jun 5, 2021

ന്യൂഡല്‍ഹി: മലയാളം സംസാരിക്കുന്നതിന്​ നഴ്​സു​മാര്‍ക്ക്​ വിലക്കേര്‍പ്പെടുത്തി ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രി. ജി.ബി പന്ത്​ ആശുപത്രിയാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. തൊഴില്‍ സമയത്ത്​ നഴ്​സിങ്​ ജീവനക്കാര്‍ തമ്മില്‍ മലയാളം സംസാരിക്കുന്നത്​ രോഗികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ബുദ്ധിമുട്ടുണ്ടാകുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്ന്​ വിശദീകരിച്ചാണ്​​ ആശുപത്രി അധികൃതര്‍ മലയാളത്തിന്​ വി​ലക്കേര്‍പ്പെടുത്തി ​സര്‍ക്കുലര്‍ ഇറക്കിയത്​.

തൊഴില്‍ സമയത്ത്​ ജീവനക്കാര്‍ ഹിന്ദി, ഇംഗ്ലീഷ്​ ഭാഷ മാത്രമേ സംസാരിക്കാവൂ എന്നും​ മലയാളത്തില്‍ സംസാരിച്ചാല്‍ ശിക്ഷനടപടി നേരിടേണ്ടിവരുമെന്നും സര്‍ക്കുലറില്‍ പറയുന്നു​. ആശുപത്രിയില്‍ പഞ്ചാബ്​, ഹരിയാന, രാജസ്​ഥാന്‍, മിസോറം തുടങ്ങി വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരുണ്ട്​. ഇവിടെ നിന്നുള്ളവര്‍ ആ​ശയവിനിമയം നടത്തുന്നത്​ അവരുടെ പ്രാദേശിക ഭാഷയിലാണെന്ന് ആശുപത്രിയിലെ മലയാളി നഴ്​സുമാര്‍ പറഞ്ഞു.

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക http://bit.ly/3b6QPt0

Tags

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.