മഹാത്മാഗാന്ധിയുടെ സെക്രട്ടറിയായിരുന്ന വി.കല്യാണം അന്തരിച്ചു

1943 മുതൽ 1948 വരെ മഹാത്മാഗാന്ധിയുടെ സെക്രട്ടറി ആയിരുന്നു വെങ്കിട്ട കല്യാണം

മഹാത്മാഗാന്ധിയുടെ സെക്രട്ടറിയായിരുന്ന വി.കല്യാണം അന്തരിച്ചു

ചെന്നൈ: മഹാത്മാഗാന്ധിയുടെ സെക്രട്ടറിയും സ്വാതന്ത്ര്യ സമരസേനാനിയുമായ വെങ്കിട്ട കല്യാണം അന്തരിച്ചു.99 വയസ്സായിരുന്നു.ചെന്നൈ പാടൂരിലെ വസതിയില്‍ വൈകിട്ട് മൂന്നരയോടെയായിരുന്നു അന്ത്യം.1943 മുതൽ 1948 വരെ മഹാത്മാഗാന്ധിയുടെ സെക്രട്ടറി ആയിരുന്നു.നാളെ 1.30 ന് ബസന്ത് നഗര്‍ ശ്മശാനത്തില്‍ സംസ്കാരം നടക്കും.

1922 അഗസ്റ്റ് 15 ന് ഷിംലയില്‍ ജനിച്ച കല്യാണം ചെറുപ്പം മുതല്‍ സ്വാതന്ത്ര സമര പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്നു.1943 മുതല്‍ ഗാന്ധിജി കൊല്ലപ്പെടുന്നതുവരെ 5 വര്‍ഷം അദ്ദേഹത്തിന്റെ പേഴ്സണല്‍ സെക്രട്ടറിയായിരുന്നു  തമിഴ്നാട് സ്വദേശിയായ കല്യാണം.ഗാന്ധിജി കൊല്ലപ്പെട്ട വിവരം നെഹ്റുവിനെയും പട്ടേലിനെയും അറിയിച്ചത് ഇദ്ദേഹമാണ്.

മുന്‍പ് മഹാരാഷ്ട്രയിലെ സേവാഗ്രാം ആശ്രമത്തിലായിരുന്ന കല്യാണം, ഗാന്ധിജിയുടെ വിവിധ ഭാഷകളിലെ കത്തുകള്‍ സമാഹരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു.

Breaking News 50
WhatsApp Group Invite