മൊസാദിനെ നയിക്കാന്‍ പുതിയ തലവന്‍ 'ഡി' സ്ഥാനമേറ്റു

INTERNATIONAL May 26, 2021
Breaking News 51
WhatsApp Group Invite

ജറുസലേം: ഇസ്രായേലിന്‍റെ ചാര സംഘടനയായ മൊസാദിന്‍റെ പുതിയ തലവന്‍ സ്ഥാനമേറ്റു.2016 മുതല്‍ സ്ഥാനം വഹിച്ചിരുന്ന യോസി കോഹന്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ്‌ പുതിയ തലവനെ നിയമിച്ചത്.'ഡി' എന്നാ രഹസ്യ നാമത്തില്‍ അറിയപ്പെടുന്ന ആളാണ്‌ സ്ഥാനത്തേക്ക് എത്തുക എന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കിയിരുന്നു.എന്നാൽ പേര് ഔദ്യോഗികമായി വെളിപ്പെടുത്തുകയും ചെയ്തില്ല. ഇപ്പോൾ ആ പേര് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നു.ഡേവിഡ് ബാർനിയ ആണ്   മൊസാദിന്‍റെ പതിമൂന്നാമത് ഡയറക്ടറായി നിയമിതനായത്.

മൊസാദ് ഡയറക്ടറായി നിയമിതനായ ഡേവിഡ് ബാർനിയ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും സ്ഥാനമൊഴിഞ്ഞ ഡയറക്ടര്‍ യോസി കോഹനുമൊപ്പം (ചിത്രം- ബെന്‍ ഗര്‍ഷോം) 

ഇസ്രയേലിലെ മുന്‍ സുപ്രീംകോടതി ജഡ്ജിയും മന്ത്രിസഭയും അടങ്ങുന്ന സമിതി പരിശോധിച്ച ശേഷമാണ് ഡേവിഡ് ബാർനിയയുടെ തിരഞ്ഞെടുപ്പ് ഇസ്രയേല്‍ ഔദ്യോഗികമായി അംഗീകരിച്ചത്. ജൂണില്‍ കാലാവധി അവസാനിക്കുന്ന മൊസാദ് മേധാവി യോസി കോഹന് പകരക്കാരനായാണ് ഡേവിഡ് ബാർനിയ സ്ഥാനമേൽക്കുന്നത്. അഞ്ചര വര്‍ഷം മൊസാദിനെ നയിച്ച ശേഷമാണ് കോഹന്‍ ചുമതല ഒഴിയുന്നത്.മൊസാദിന്‍റെ ഡെപ്യൂട്ടി ഡയറക്ടറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ഡേവിഡ് ബാർനിയ.

Breaking News 51
WhatsApp Group Invite

2018ല്‍ അമേരിക്കന്‍ പ്രസിഡന്റ് ഇസ്‌ലാമിക് സ്റ്റേറ്റിനെതിരായ കൂടുതല്‍ നടപടികള്‍ മരവിപ്പിക്കാന്‍ തീരുമാനമെടുത്തിരുന്നു. ഇത് അടക്കമുള്ള ട്രംപിന്‍റെ പല തീരുമാനങ്ങള്‍ക്കും പിന്നില്‍ ചരടുവലിച്ചത് നെതന്യാഹു -കോഹന്‍ കൂട്ടുകെട്ടാണെന്നും കരുതപ്പെടുന്നു. നേരത്തെ ഒബാമ സര്‍ക്കാരിന്‍റെ കാലത്തും ഇസ്രയേലില്‍ നിന്നും സമാനമായ സമ്മര്‍ദമുണ്ടായിരുന്നെങ്കിലും അന്ന് അമേരിക്ക അതിന് വഴങ്ങിയിരുന്നില്ല. ഒബാമയുടെ കാലത്ത് വൈസ് പ്രസിഡന്റായിരുന്നു നിലവിലെ അമേരിക്കന്‍ പ്രസിഡന്റായ ജോ ബൈഡന്‍. ഇസ്‌ലാമിക് സ്‌റ്റേറ്റിനെതിരായ അമേരിക്കന്‍ പ്രസിഡന്റിന്റെ നിലപാട് അടക്കമുള്ള വിഷയങ്ങളില്‍ നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കുന്നതും പുതിയ മൊസാദ് മേധാവിയുടെ വിഷമം പിടിച്ച ദൗത്യങ്ങളിലൊന്നാണ്.

photo: newsbeezer

നിലവില്‍ മൊസാദിന്‍റെ ഡെപ്യൂട്ടി ഡയറക്ടറായ ഡേവിഡ് ബാർനിയയുടെ സ്ഥാനക്കയറ്റം പലരും പ്രതീക്ഷിച്ചതു തന്നെയായിരുന്നു. ഇസ്രയേല്‍ സൈന്യത്തില്‍ 'സയരെത്ത് മറ്റ്കാല്‍' എന്ന വിഭാഗത്തിലായിരുന്നു 56കാരനായ ഡേവിഡ് ബാർനിയ സേവനം അനുഷ്ടിച്ചത്. ശത്രുക്കളുടെ തന്ത്രപ്രധാന മേഖലകളില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തുകയെന്ന നിര്‍ണായക ദൗത്യമാണ് ഈ 'സയരെത്ത് മറ്റ്കാലിനുള്ളത്'.

30 വര്‍ഷങ്ങള്‍ക്കു മുൻപായിരുന്നു ഡേവിഡ് ബാർനിയ മൊസാദില്‍ ചേര്‍ന്നത്. ഒന്നര വര്‍ഷത്തെ പരിശീലനത്തിന് ശേഷം 'സോമെറ്റ്' എന്ന മൊസാദിന്റെ റിക്രൂട്ടിങ് വിഭാഗത്തിലായിരുന്നു ആദ്യ സേവനം. കെഷെറ്റ് എന്ന നിരീക്ഷണ വിഭാഗത്തില്‍ ഉണ്ടായിരുന്ന രണ്ട് വര്‍ഷം ഒഴികെ എല്ലാക്കാലത്തും മൊസാദിന്റെ റിക്രൂട്ടിങ് വിഭാഗത്തിലായിരുന്നു അദ്ദേഹം ഉണ്ടായിരുന്നത്. 2018ലായിരുന്നു ഡെപ്യൂട്ടി ഡയറക്ടറായി തിരഞ്ഞെടുക്കപ്പെട്ടത്.

Breaking News 51
WhatsApp Group Invite

നിലവില്‍ മൊസാദിന്റെ ഡയറക്ടറായ കോഹനും ഡേവിഡ് ബാർനിയയും തമ്മില്‍ ഔദ്യോഗികമായി പല സാമ്യതകളുമുണ്ട്. കോഹനും മൊസാദില്‍ റിക്രൂട്ടിങ് ഓഫിസറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് സോമെറ്റിന്റെ തലവനായി മാറുകയും ഒടുവില്‍ മൊസാദിന്റെ തന്നെ തലപ്പത്ത് എത്തുകയുമായിരുന്നു. മൊസാദിന്റെ ഡയറക്ടര്‍ സ്ഥാനത്തുള്ള കോഹന്റെ അഞ്ച് വര്‍ഷക്കാലാവധി 2020ല്‍ തന്നെ അവസാനിക്കേണ്ടതായിരുന്നു. ഇത് പ്രധാനമന്ത്രി ഇടപെട്ട് ആറ് മാസം കൂടി നീട്ടി നല്‍കുകയായിരുന്നു.

59കാരനായ കോഹന്റെ മൊസാദ് തലപ്പത്തെ കാലാവധി നീട്ടി നല്‍കിയതിനു പിന്നില്‍ ഇറാന്‍ ആണവ ശാസ്ത്രജ്ഞന്‍ ഡോ. മൊഹ്‌സെന്‍ ഫക്രിസാദെയുടെ കൊലപാതകമാണെന്നും കരുതപ്പെടുന്നു. ഫക്രിസാദെയുടെ കൊലപാതകത്തിന് പിന്നില്‍ മൊസാദാണെന്ന് തന്നെയാണ് കരുതപ്പെടുന്നത്. മൊസാദിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വിജയിച്ച ഡയറക്ടറായാണ് കോഹന്‍ വിലയിരുത്തപ്പെടുന്നത്. ബെഞ്ചമിന്‍ നെതന്യാഹുവുമായും കോഹൻ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. മൊസാദിന്റെ പല മുന്‍ ഡയറക്ടര്‍മാരെയും തലമുതിര്‍ന്ന അംഗങ്ങളെയും അപേക്ഷിച്ച് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാനും അഭിപ്രായങ്ങള്‍ പരസ്യമായി പ്രകടിപ്പിക്കാനും മടികാണിക്കാത്ത ആളാണ് കോഹന്‍.

photo: b1.ro

അടുത്ത അഞ്ച് വര്‍ഷത്തേക്കാണ് മൊസാദിനെ ഡേവിഡ് ബാർനിയ നയിക്കുക. ആഗോളതലത്തില്‍ 150ഓളം രാജ്യങ്ങള്‍ മൊസാദുമായി ബന്ധം പുലര്‍ത്തുന്നുണ്ട്. ഇവരുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനൊപ്പം ബൈഡന്‍റെ കാലത്ത് അമേരിക്കയുമായുള്ള ബന്ധം നല്ല രീതിയില്‍ മുന്നോട്ടുകൊണ്ടുപോവുക എന്നതും ഭാവി മൊസാദ് മേധാവിയുടെ മുന്നിലെ പ്രധാന വെല്ലുവിളിയാണ്.

Breaking News 51
WhatsApp Group Invite

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക http://bit.ly/3b6QPt0

Tags

Josemon Varghese

Josemon Varghese is a Kerala-based Mobile Journalist and founder of The Vox Journal. He was worked with 'ETV Bharat' from 2018 to 2021 as a district reporter.

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.