മുന്‍ അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജി അന്തരിച്ചു

മുന്‍ അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജി അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ അറ്റോര്‍ണി ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ സോളി സൊറാബ്ജി (91) അന്തരിച്ചു. കോവിഡ് ബാധിച്ച് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അന്ത്യം.1989-1990, 1998-2004 കാലഘട്ടത്തില്‍ അറ്റോര്‍ണി ജനറലായിരുന്നു. 1953ല്‍ ബോംബെ ഹൈക്കോടതിയിലാണ് അദ്ദേഹം അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചത്. 2002ല്‍ രാജ്യം പത്മവിഭൂഷന്‍ നല്‍കി ആദരിച്ചിരുന്നു.1930ല്‍ ബോംബെയിലായിരുന്നു ജനനം. സെന്റ് സേവ്യേഴ്‌സ്‌ കോളേജിലും മുംബൈ ലോ കോളേജിലുമായിരുന്നു പഠനം.ആവിഷ്കാര സ്വാതന്ത്ര്യം, മനുഷ്യാവകാശ വിഷയങ്ങള്‍ എന്നീ വിഷയങ്ങളില്‍ നിരവധി ലേഖനങ്ങളും ശക്തമായ നിലപാടുകളും സ്വീകരിച്ചിരുന്നു.

'ദി വോക്‌സ് ജേർണൽ' ഫേസ്ബുക്ക്, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം.
Join Whatsapp https://chat.whatsapp.com/IwDkOp4Avwr5Gi84qzDKgZ
YouTube http://bit.ly/3stlIix