കോവിഡ് പരിശോധന സ്വയം നടത്തുന്നതിനുള്ള ഇന്ത്യയുടെ ആദ്യത്തെ കിറ്റ് 'കോവിസെല്‍ഫ്' വിപണിയിലേക്ക്

COVID TEST Jun 4, 2021

പുനൈ: ഇന്ത്യയുടെ ആദ്യത്തെ കിറ്റ് 'കോവിസെല്‍ഫ്' അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ വിപണിയിലെത്തും. പുനൈയിലെ മൈലാബ് ഡിസ്‌കവറി സൊലൂഷന്‍സ് ലിമിറ്റഡാണ് കിറ്റ് വികസിപ്പിച്ചത്.

സ്വയം കോവിഡ് പരിശോധന നടത്താന്‍ സഹായിക്കുന്ന കിറ്റിന് ഐ.സി.എം.ആര്‍. അനുമതി നല്‍കിയിരുന്നു.ഒരു ട്യൂബ്, മൂക്കില്‍നിന്ന് സാംപിള്‍ എടുക്കാന്‍ അണുനശീകരണം നടത്തിയ ചെറിയ തണ്ട്, ടെസ്റ്റ് കാര്‍ഡ്, ഇവയൊക്കെ സുരക്ഷിതമായി കളയാനുള്ള ബാഗ് എന്നിവയാണ് കിറ്റിലുണ്ടാവുക. 250 രൂപയുടെ കിറ്റ് ഉപയോഗിച്ച് നടത്തുന്ന റാപ്പിഡ് ആന്റിജന്‍ പരിശോധനയുടെ ഫലം 15 മിനിറ്റില്‍ അറിയാം.

കോവിഡ്19-ന്‍റെ  ലക്ഷണമുള്ളവര്‍ മാത്രം കിറ്റ് ഉപയോഗിച്ചാല്‍ മതി. തുടര്‍ച്ചയായുള്ള പരിശോധനയും ആവശ്യമില്ല. പോസിറ്റീവ് ആണെങ്കില്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തേണ്ടതില്ല. രോഗലക്ഷണമുള്ളവര്‍ക്ക് നെഗറ്റീവ് ഫലം ലഭിച്ചാല്‍ ഉടന്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തണം.250 രൂപ വിലയുള്ള സ്വയം പരിശോധന കിറ്റ് സര്‍ക്കാരിന്‍റെ ഇ-മാര്‍ക്കറ്റിങ് സൈറ്റിലും ലഭിക്കും.

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക http://bit.ly/3b6QPt0

Content Highlights: Mylab’s Covid self-testing kit to be available at shops, Flipkart within 2-3 days

Tags

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.