ഐഎന്‍എസ് വിക്രമാദിത്യയില്‍ തീപിടിത്തം; ജീവനക്കാര്‍ സുരക്ഷിതര്‍

DEFENCE May 8, 2021

മുംബൈ: ഇന്ത്യയുടെ വിമാനവാഹിനി യുദ്ധക്കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയില്‍ ചെറിയതോതില്‍ തീ പടര്‍ന്നത് ആശങ്കയ്ക്കിടയാക്കി. തീ കെടുത്തിയെന്നും എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്നും നാവികസേനാ വക്താവ് അറിയിച്ചു. കര്‍ണാടകയിലെ കാര്‍വാര്‍ തുറമുഖത്താണ് കപ്പല്‍ ഇപ്പോഴുള്ളത്.

Breaking News 51
WhatsApp Group Invite

കപ്പലില്‍ നാവികര്‍ താമസിക്കുന്ന ഭാഗത്തുനിന്നാണ് ജീവനക്കാര്‍ പുക കണ്ടത്. ഉടന്‍തന്നെ തീ അണയ്ക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. വലിയ തോതില്‍ കേടുപാടുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും നാവികസേന വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 2013ല്‍ റഷ്യയില്‍നിന്നു വാങ്ങിയ യുദ്ധക്കപ്പലിന് വിക്രമാദിത്യ എന്നു നാമകരണം ചെയ്യുകയായിരുന്നു. 284 മീറ്റര്‍ നീളമുള്ള കപ്പലിന് 22 ഡെക്കുകളും 1,600 ജീവനക്കാരാനുള്ളത്.

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകുക...താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Join Whatsapp http://bit.ly/3b6QPt0

Tags

Josemon Varghese

Josemon Varghese is a Kerala-based Mobile Journalist and founder of The Vox Journal. He was worked with 'ETV Bharat' from 2018 to 2021 as a district reporter.

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.