വാക്‌സിന് ജിഎസ്ടി ഒഴിവാക്കുന്നത് വിപരീത ഫലമുണ്ടാക്കും: നിര്‍മലാ സീതാരാമന്‍

NATIONAL May 10, 2021

ന്യൂഡല്‍ഹി: വാക്‌സിനുകള്‍ക്ക് ജിഎസ്ടി ഇളവ് നല്‍കുന്നത് ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യാത്തതും വിപരീതഫലമുളവാക്കുന്നതുമായ നടപടിയായിരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. കോവിഡ് ചികിത്സാ ഉപകരണങ്ങള്‍ക്കും മരുന്നിനും ജിഎസ്ടി ഇളവ് ആവശ്യപ്പെട്ട പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ കത്തിന് മറുപടിയായാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്.കത്തില്‍ ആവശ്യപ്പെട്ട കാര്യങ്ങളെല്ലാം നിലവില്‍ കസ്റ്റംസ് ഡ്യൂട്ടിയില്‍ നിന്നും ആരോഗ്യ സെസ്സില്‍ നിന്നും ഒഴിവാക്കിയിട്ടുള്ളതാണെന്നും രാജ്യത്ത് സൗജന്യമായി വിതരണം ചെയ്യുന്നതിനുള്ള എല്ലാ കോവിഡ് പ്രതിരോധ വസ്തുക്കളും ഇറക്കുമതി ചെയ്യുന്നതിന് ജിഎസ്ടി അടക്കമുള്ള നികുതികളില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് നിര്‍മലാ സീതാരാമന്‍ പറഞ്ഞു.

@thevoxjournal
Linktree. Make your link do more.

കോവിഡ് ചികിത്സയ്ക്ക് ആവശ്യമായ ഓക്സിജന്‍ സിലിണ്ടറുകള്‍, സംഭരണ ടാങ്കുകള്‍, കോവിഡ് ചികിത്സയ്ക്കുള്ള മരുന്നുകള്‍ തുടങ്ങിയവ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതിനായി കസ്റ്റംസ് നികുതി, ജിഎസ്ടി എന്നിവയില്‍ നിന്ന് ഇളവ് നല്‍കണമെന്നാണ് മമത ബാനര്‍ജി കത്തിലൂടെ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്. ചില സ്ഥാപനങ്ങള്‍, വ്യക്തികള്‍, ഏജന്‍സികള്‍ മുതലായവ ചികിത്സാ സഹായങ്ങള്‍ സംസ്ഥാനത്തിന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഈ സഹായം രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതിന് ഇളവ് വേണമെന്നുമാണ് മമത ആവശ്യപ്പെട്ടത്.

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകുക...താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Join Whatsapp http://bit.ly/3b6QPt0

Tags

Josemon Varghese

Josemon Varghese is a Kerala-based Mobile Journalist and founder of The Vox Journal. He was worked with 'ETV Bharat' from 2018 to 2021 as a district reporter.

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.