കൊവിഡ് അതിവ്യാപനം നടന്ന എരുമപ്പെട്ടി പഞ്ചായത്തിലെ 17-ാം വാര്‍ഡില്‍ മെമ്പര്‍ എം.സി.ഐജുവിന്റെ നേതൃത്വത്തില്‍ അണു നശീകരണം നടത്തി.

May 12, 2021

എരുമപ്പെട്ടി :കൊവിഡ് ബാധിച്ച് 50 ഓളം പേരാണ് ചികിത്സയിലും ക്വാറന്റൈയ്‌നിലും കഴിയുന്നത്. എരുമപ്പെട്ടി ഖാദി റോഡ്, നെല്ലുവായ് എന്നിവടങ്ങളിലാണ് കൊവിഡ് അതിവ്യാപനം നടന്നത്.ഖാദി റോഡ് പൂര്‍ണ്ണമായും അടച്ചു കെട്ടിയിരുന്നു. ആര്‍.ആര്‍.ടി, സന്നദ്ധപ്രവര്‍ത്തകരായ എ.യു മനാഫ്, എ.വിജയന്‍, പി.എം യൂസഫ്, പി.എസ് ജാക്‌സന്‍ എന്നിവര്‍ നേതൃത്വം നല്‍കി.കൊവിഡ് വ്യാപനം തടയുന്നതിനായി മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ നടത്തിവരുന്നത്.വീടുകളില്‍ കഴിയുന്നവര്‍ക്ക് പ്രതിരോധത്തിനായി ഹോമിയോ, വൈറ്റമിന്‍ മരുന്നുകള്‍ വിതരണം ചെയ്യുകയും പഞ്ചായത്ത് ഭരണസമിതി, പോലീസ്, ആര്‍.ആര്‍.ടി, സന്നദ്ധ പ്രവര്‍ത്തകര്‍,ആരോഗ്യ ഉദ്യോഗസ്ഥര്‍ ആശാവര്‍ക്കര്‍മാര്‍ എന്നിവരുടെ സംയുക്തമായ പ്രവര്‍ത്തനങ്ങളുമാണ് മേഖലയില്‍ അതിപ്രസരമില്ലാതെ കൊവിഡ് നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞതെന്ന് മെമ്പര്‍ ഐജു പറഞ്ഞു.

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.