15000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ രണ്ട് ടെന്റുകളിലായി 1000 കിടക്കകള്‍; കൊവിഡ് നിയന്ത്രണ നടപടികളുമായി എറണാകുളം

COVID19 May 10, 2021

കൊച്ചി: പ്രതിദിന രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന ജില്ലകളിലൊന്നായ എറണാകുളത്ത് കൂടുതല്‍ സജ്ജീകരണങ്ങളുമായി ജില്ലാ ഭരണകൂടം .കൂടുതൽ ഓക്സിജൻ ബെഡുകൾ സജ്ജീകരിക്കുന്നതിന്‍റെ ഭാഗമായി ബിപിസിഎല്ലിന്‍റെ നേതൃത്വത്തിൽ റിഫൈനറി സ്കൂളിൽ തയാറാക്കുന്ന 500 ഓക്സിജൻ ബഡുകൾക്കു പുറമേ 1000 ഓക്സിജൻ ബെഡുകൾ കൂടി തയാറാക്കും.15000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള രണ്ട് ടെന്റുകൾ സ്ഥാപിച്ചാണ് 1000 കിടക്കകൾ തയ്യാറാക്കുക. ഇത്‌കൂടാതെ അഡ്ലക്സിൽ 500 ബെഡുകളും ക്രമീകരിക്കുന്നുണ്ട്.

@thevoxjournal
Linktree. Make your link do more.

ഇവിടങ്ങളിലേക്കായി രണ്ടായിരം നഴ്സുമാരെയും ഇരുന്നൂറ് ഡോക്ടർമാരെയും നിയമിക്കുന്നതിനുള്ള നടപടികൾ ഇന്ന് ആരംഭിക്കും. വിദേശ രാജ്യങ്ങളിൽ പഠിച്ച് നാട്ടിലുള്ളവർ, ഇന്റേൺസ്, മെഡിക്കൽ വിദ്യാർഥികൾ എന്നിവരുടെ സേവനവും ആവശ്യമെങ്കിൽ പ്രയോജനപ്പെടുത്തും. ആയുഷ് ഡോക്ടർമാരെ കൂടി ഉൾപ്പെടുത്താനുള്ള നടപടികൾ പരിഗണിക്കുന്നുണ്ട്.

രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ഡോമിസിലിയറി കെയർ സെന്ററുകൾ ആരംഭിക്കണമെന്നും ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും അതാത് പ്രദേശത്ത് കുറഞ്ഞത് ഒരു ഡോമിസിലിയറി കെയർ സെന്ററോ എഫ്എൽടിസിയോ മൂന്ന് ദിവസത്തിനകം ആരംഭിക്കണമെന്നാണ് ജില്ലാ കളക്ടര്‍ എസ് സുഹാസ് നല്‍കിയിരിക്കുന്ന നിർദ്ദേശം.

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകുക...താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Join Whatsapp http://bit.ly/3b6QPt0

Tags

Josemon Varghese

Josemon Varghese is a Kerala-based Mobile Journalist and founder of The Vox Journal. He was worked with 'ETV Bharat' from 2018 to 2021 as a district reporter.

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.