വൈറലായി ജിയോ സെബാസ്റ്റ്യന്റെ ഇംഗ്ലീഷ് ക്ലാസുകള്‍

വൈറലായി ജിയോ സെബാസ്റ്റ്യന്റെ ഇംഗ്ലീഷ് ക്ലാസുകള്‍

കൊച്ചി: ഇംഗ്ലീഷ് ടെന്‍സിനെക്കുറിച്ചു 45 മിനിട്ടുള്ള മലയാള വീഡിയോ വൈറലാകുന്നു. മലയാളികള്‍ എളുപ്പത്തില്‍ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിനായി ഇംഗ്ലണ്ടിലെ കേംബ്രിഡ്ജില്‍ സംരംഭകനും ഇംഗ്ലീഷ് അധ്യാപകനുമായ എറണാകുളം പാലാരിവട്ടം സ്വദേശി ജിയോ സെബാറ്റിയന്റെ വീഡിയോ ക്ലാസാണ് വൈറലായത്. ഫേസ്ബുക്ക് ലൈവിലൂടെ ഇംഗ്ലീഷ് ടെന്‍സിനെക്കുറിച്ചുള്ള ജിയോ സെബാസ്റ്റ്യന്‍ നല്‍കിയ ക്ലാസ് ഇതുവരെ 1.8 മില്യണ്‍ ആളുകളാണ് കണ്ടത്. മൂന്നുവര്‍ഷം മുമ്പത്തെ ലൈവ് വീഡിയോ ആയിരുന്നെങ്കിലും അടുത്തകാലത്താണ് ഇത് വൈറലായത്. വളരെ രസകരവും എളുപ്പത്തില്‍ മനസിലാക്കാവുന്ന തരത്തിലും ഇംഗ്ലീഷ് ടെന്‍സിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അവതരണമാണ് വീഡിയോ വൈറലാക്കിയത്.

കേംബ്രിഡ്ജില്‍ വിവിധ രാജ്യക്കാരെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന ജിയോ സെബാസ്റ്റ്യന്‍ മലയാളികള്‍ക്കായാണ് ജിയോസ് ഇംഗ്ലീഷ് എന്നപേരില്‍ ഫേസ്ബുക്ക് പേജ് തുടങ്ങിയത്. ഇതിലൂടെ സൗജന്യമായിട്ടാണ് അദ്ദേഹം ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്. ഫേസ്ബുക്കിലൂടെ കേരളത്തില്‍നിന്നും ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും നിരവധി മലയാളികളാണ് ഇദ്ദേഹത്തില്‍നിന്ന് ഇംഗ്ലീഷ് പഠിക്കുന്നത്. ലോകഭാഷയായ ഇംഗ്ലീഷിലുള്ള അറിവില്ലായ്മ ജീവിത വളര്‍ച്ചയെ പലപ്പോഴും തടസപ്പെടത്തും. ഭാഷ അറിയാത്തതിന്റെ പേരില്‍ ആരും ബുദ്ധിമുട്ടരുതെന്നു കരുതിയാണ് താന്‍ ഫേസ്ബുക്കിലൂടെ സൗജന്യമായി പ്രത്യേകിച്ച് മലയാളികള്‍ക്കായി ഇംഗ്ലീഷ് ക്ലാസുകളെടുക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ലൈവായി ചോദിക്കുന്ന സംശയങ്ങള്‍ക്കും പിന്നീട് ഇന്‍ബോക്സില്‍ സംശയങ്ങള്‍ ചോദിക്കുന്നവരില്‍ പരമാവധി ആളുകള്‍ക്കും മറുപടി പറയാന്‍ ശ്രമിക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു. ആയാസരഹിതമായി ഇംഗ്ലീഷ് പഠിക്കുകയും പഠിപ്പിക്കുകയുമാണ് താന്‍ ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറയുന്നു.

കേംബ്രിഡ്ജ് ആസ്ഥാനമായി ജിയോസ് ഇംഗ്ലീഷ് എന്ന എഡ്‌ടെക് കമ്പനിയുടെ സ്ഥാപകനായ ഇദ്ദേഹം ചൈന ഉള്‍പ്പെടെയുള്ള മറ്റു രാജ്യക്കാരെ ഇംഗ്ലീഷ് പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജിയോ ഇംഗ്ലീഷ് ആപ്പും ആരംഭിച്ചിട്ടുണ്ട്. അക്കാദമിക് പ്രസിദ്ധീകരണങ്ങള്‍ക്കായി ക്രേംബ്രിഡ്ജിലെ പ്രമുഖ ഇംഗ്ലീഷ് വിദഗ്ധരോടൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള ജിയോ സെബാസ്റ്റിയന്‍ നിരവധി അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്കായി ഇംഗ്ലീഷ് ക്ലാസുകളും നല്‍കിയിട്ടുണ്ട്.

'ദി വോക്‌സ് ജേർണൽ' ഫേസ്ബുക്ക്, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം.
Join Whatsapp https://chat.whatsapp.com/IwDkOp4Avwr5Gi84qzDKgZ
YouTube http://bit.ly/3stlIix

'ദി വോക്‌സ് ജേർണൽ'