കോവിഡ് കാലത്ത് അനാഥരായ കുട്ടികളുടെ വിഷയത്തിൽ ഇടക്കാല ഉത്തരവിട്ട് സുപ്രീംകോടതി

COURT Jun 8, 2021

ന്യൂഡല്‍ഹി: കോവിഡ് കാലത്ത് അനാഥരായ കുട്ടികളുടെ വിഷയത്തിൽ ഇടക്കാല ഉത്തരവിട്ട് സുപ്രീംകോടതി. കുട്ടികളുടെ തുടർവിദ്യാഭ്യാസം ഉറപ്പാക്കാൻ സംസ്ഥാന സർക്കാരുകൾക്ക് നിർദേശം. കുട്ടികളുടെ വിവരങ്ങൾ ദേശീയ ബാലാവകാശ കമ്മീഷൻ പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം. അനാഥരായ കുട്ടികളെ കണ്ടെത്തിയാൽ അവരുമായും രക്ഷിതാവുമായും ആശയവിനിമയം നടത്തണമെന്നും കോടതി നിര്‍ദേശം.

കുട്ടികൾക്ക് അവശ്യവസ്തുക്കൾ ഉറപ്പ് വരുത്തേണ്ടത് ജില്ലാ ബാലസംരക്ഷണ യൂണിറ്റ്.അനാഥരായ കുട്ടികളെ സഹായിക്കാനെന്ന് അവകാശപ്പെട്ട് പല സന്നദ്ധ സംഘടനകളും പണം പിരിക്കുന്നതായി ദേശീയ ബാലാവകാശ കമ്മിഷന്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.ഇത്തരം കുട്ടികളെ നിയമവിരുദ്ധമായി ദത്തെടുക്കാനുള്ള ശ്രമങ്ങളും നടക്കുന്നതായി കമ്മിഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ നിയമവിരുദ്ധ ദത്തെടുക്കലിന് കൂട്ടു നിൽക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയെന്നും കോടതി.

അനാഥരാകുന്ന കുട്ടികളെ കണ്ടെത്തി സഹായം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ വേഗത്തില്‍ നടത്തണമെന്ന് ജസ്റ്റിസുമാരായ എല്‍. നാഗേശ്വര്‍ റാവു, അനിരുദ്ധ ബോസ് എന്നിവര്‍ അടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികളിലെ സഹായം കുട്ടികള്‍ക്ക് വേഗത്തില്‍ ഉറപ്പാക്കണം എന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക http://bit.ly/3b6QPt0

Tags

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.