ഫിറോസ് കുന്നംപറമ്പിലിന്‍റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്ന് ഡിവൈഎഫ്‌ഐ

POLITICS May 6, 2021

മലപ്പുറം: സോഷ്യല്‍ മീഡിയ ജീവകാരുണ്യ പ്രവർത്തകനായ ഫിറോസ് കുന്നംപറമ്പിലിന്‍റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്ന് ഡിവൈഎഫ്‌ഐ. മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റാണ് ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ചികിത്സാ സഹായത്തിന്റെ പേരിൽ വിദേശരാജ്യങ്ങളിൽനിന്നടക്കം പണപ്പിരിവ് നടത്തുന്ന ഫിറോസിന്റെ സാമ്പത്തിക ഇടപാടുകൾ സംശയകരമാണെന്നും സന്നദ്ധ പ്രവർത്തനത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പാണ് നടക്കുന്നതെന്നും ഡിവൈഎഫ്‌ഐ മലപ്പുറം സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

Breaking News 51
WhatsApp Group Invite

തവനൂരില്‍ സിപിഎം സ്ഥാനാര്‍ഥി കെ ടി ജലീലിനെതിരെ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ഫിറോസിന് യുഡിഎഫ് സീറ്റ് നൽകിയത് നാല് കോടി രൂപ കോഴ വാങ്ങിയാണെന്നും.സ്ത്രീകളെ അപമാനിക്കൽ, പിടിച്ചുപറി, ഭവനഭേദനം തുടങ്ങി നിരവധി കേസുകൾ ഇദ്ദേഹത്തിന്‍റെ പേരിലുണ്ട്. നിയമവിരുദ്ധമായി സാമ്പത്തിക ഇടപാടുകൾ നടത്തി ജനങ്ങളെ കബളിപ്പിക്കുന്ന ഫിറോസിനെതിരെ വിശദമായ അന്വേഷണം വേണമെന്നും ഡിവൈഎഫ്‌ഐ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകുക...താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Join Whatsapp http://bit.ly/3b6QPt0

Tags

Josemon Varghese

Josemon Varghese is a Kerala-based Mobile Journalist and founder of The Vox Journal. He was worked with 'ETV Bharat' from 2018 to 2021 as a district reporter.

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.