നൈജീരിയൻ മയക്കുമരുന്ന് മാഫിയ സംഘാംഗം ടൈ​ഗർ മുസ്തഫ ഗോവയിൽ അറസ്റ്റിൽ

നൈജീരിയൻ മയക്കുമരുന്ന് മാഫിയ സംഘാംഗം ടൈ​ഗർ മുസ്തഫ ഗോവയിൽ അറസ്റ്റിൽ

പനാജി: കുപ്രസിദ്ധ നൈജീരിയൻ മയക്കുമരുന്ന് മാഫിയ സംഘാംഗം ടൈ​ഗർ മുസ്തഫ ഗോവയിൽ അറസ്റ്റിൽ. ഞായറാഴ്​ച രാത്രിയിൽ ഗോവയിൽ വെച്ച്​ നർകോട്ടിക്​ കൺട്രോൾ ബ്യൂറോ ആണ്​ മുസ്തഫയെ അറസ്റ്റ് ചെയ്തത്​. നർകോട്ടിക്​ കൺട്രോൾ ബ്യൂറോയുടെ മുംബൈ, ഗോവ യൂണിറ്റുകൾ സംയുക്തമായാണ്​ ​ഗോവയിലെ ഹോട്ടലിൽ റെയ്​ഡ്​ നടത്തി ഇയാളെ കസ്റ്റഡിയിലെടുത്തത്. ഹോട്ടലുടമയും ഇയാൾക്കൊപ്പം അറസ്റ്റിലായിട്ടുണ്ട്​. ഹോട്ടൽ മുറിയിൽ നിന്ന്​ വലിയ അളവിൽ മയക്കു മരുന്നുകൾ പിടിച്ചെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ആഴ്ച ഇയാൾക്കായി നർകോട്ടിക്​ കൺട്രോൾ ബ്യൂറോ വലവിരിച്ചിരുന്നെങ്കിലും രക്ഷപ്പെട്ടിരുന്നു.

വാര്‍ത്താ ഗ്രൂപ്പില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
http://bit.ly/2Rn4i8R

വാര്‍ത്തകള്‍ അയക്കാം Whatsapp: 8593029151, 7306107916