ഭിന്നശേഷിക്കാരനായ കുട്ടിക്ക് ക്രൂരമര്‍ദനം; പിതാവ് അറസ്റ്റില്‍ [ദൃശ്യങ്ങള്‍]

CRIME May 15, 2021

കൊച്ചി: മട്ടാഞ്ചേരിയില്‍ ഭിന്നശേഷിക്കാരനായ മകനെ പിതാവ് അതിക്രൂരമായി മര്‍ദ്ദിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.കുട്ടിയെ പിതാവ് സുധീര്‍ മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ മാതാവ് പകര്‍ത്തിയത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ തുടര്‍ന്നാണ്‌ നടപടി. വടികൊണ്ട് അടിക്കുന്നതും തലകുത്തനെ നിര്‍ത്തി മര്‍ദിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.വീട്ടിലുള്ളവര്‍ തടയാന്‍ ശ്രമിച്ചുവെങ്കിലും മര്‍ദനം തുടരുകയായിരുന്നു.

തളര്‍ന്നുവീണ് കിടക്കുന്ന കുട്ടിയെ എഴുന്നേല്‍പ്പിച്ച് കാലുകൊണ്ട് നെഞ്ചിനും വയറിനും ചവിട്ടുന്നതും മുഖത്തടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.ഭിന്നശേഷിക്കാരനായ കുട്ടിയെ പിതാവ് നിരന്തരം മര്‍ദിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. കുട്ടി മാനസിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നതാണ് പീഡനത്തിന് കാരണമെന്നാണ് വിവരം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകുക...താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Join Whatsapp http://bit.ly/3b6QPt0

Tags

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.