തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫ് അന്തരിച്ചു

OBITUARY May 10, 2021

കോട്ടയം: നിരവധി മലയാളം ഹിറ്റ്​ സിനിമകൾക്ക്​ തൂലിക ചലിപ്പിച്ച തിരക്കഥാകൃത്തും സംവിധായകനുമായ​ ഡെന്നീസ്​ ജോസഫ്​ (64) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന്​ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.1957 ഒക്ടോബര്‍ 29ന്​ എം.എന്‍. ജോസഫിന്‍റെയും ഏലിയാമ്മ ജോസഫിന്‍റെയും മകനായി ഏറ്റുമാനൂരിലാണ്​ ഡെന്നീസ് ജോസഫ് ജനിച്ചത്​. ഏറ്റുമാനൂർ ഗവണ്‍മെന്‍റ്​ ഹൈസ്ക്കൂളിലായിരുന്നു സ്​കൂള്‍ വിദ്യാഭ്യാസം. ദേവമാതാ കോളേജില്‍ നിന്നു ബിരുദം നേടിയശേഷം ഫാര്‍മസിയില്‍ ഡിപ്ലോമ നേടി.

കട്ട്​ കട്ട്​ എന്ന സിനിമ വാരികയുടെ സബ്​ എഡിറ്റർ ആയിട്ടാണ്​ തന്‍റെ കരിയർ ആരംഭിക്കുന്നത്​. 1985ൽ ജേസി സംവിധാനം ചെയ്​ത മമ്മൂട്ടി ചിത്രമായ 'ഈറൻസന്ധ്യ'യുടെ കഥ എഴുതിയാണ്​ മലയാള സിനിമയിലേക്ക്​ കടന്നുവരുന്നത്​. പിന്നീട്​ 80കളിലെയും 90കളിലെയും നിരവധി ഹിറ്റ്​ സിനിമകൾക്ക് തിരക്കഥയെഴുതി.ജോഷി, തമ്പി കണ്ണന്താനം എന്നീ സംവിധായകർക്കൊപ്പമായിരുന്നു ഹിറ്റ്​ സിനിമകൾ ​ഒരുക്കിയത്​.

നിറക്കൂട്ട്​ (1985), രാജാവിന്‍റെ മകൻ (1986), ശ്യാമ (1986), ന്യൂഡൽഹി (1987), നമ്പർ 20 മദ്രാസ്​ മെയിൽ (1990),കോട്ടയം കുഞ്ഞച്ചൻ (1990), ആകാശദൂത്​ (1993), പാളയം (1994), എഫ്​.ഐ.ആർ (1999) തുടങ്ങിയവ ഡെന്നീസ്​ ജോസഫിന്‍റെ ഹിറ്റ്​ സിനിമകളിൽ ചിലതാണ്​. മികച്ച കുട്ടികളുടെ ചലച്ചിത്രത്തിനുള്ള ദേശീയ-സംസ്​ഥാന അവാർഡുകൾ​ നേടിയ മനു അങ്കിൾ അടക്കം അഞ്ച്​ സിനിമകൾ സംവിധാനം ചെയ്​തിട്ടുണ്ട്​​.

കാഞ്ഞിരപ്പള്ളി സ്വദേശിനി ലീനയാണു് ഭാര്യ. മക്കള്‍ റോസി, അബി.

Tags

Josemon Varghese

Josemon Varghese is a Kerala-based Mobile Journalist and founder of The Vox Journal. He was worked with 'ETV Bharat' from 2018 to 2021 as a district reporter.

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.